കല്ലേറ്റുംകര : മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആളൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യ വകുപ്പിൻ്റേയും നേതൃത്വത്തിൽ ജൂൺ15 ഞായറാഴ്ച്ച ഡ്രൈ ഡേ ദിനമായി ആചരിക്കുന്നു.
പകർച്ചവ്യാധികളായ ഡെങ്കിപ്പനി ഉൾപ്പെടെ കൊതുകുകൾ പരത്തുന്ന രോഗങ്ങൾ തടയുന്നതിന് ഈ ദിനം എല്ലാവരും വീടും പരിസരവും പറമ്പുകളിലും പ്രത്യേകിച്ച് ജാതി പറമ്പുകളിൽ കൊതുകിൻ്റെ ഉറവിട നശീകരണത്തിനായി ആവശ്യമായ ക്ലീനിംഗ് പ്രവർത്തനങ്ങൾ ഓരോ വീട്ടുകാരും ചെയ്യേണ്ടതാണ് എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങൾ തടയുന്നതിന് എല്ലാ കിണറുകളിലും ക്ലോറിനേഷൻ ചെയ്യുന്നതിനും ബോധവത്ക്കരണത്തിനും സഹായിക്കുവാൻ ജനകീയ സഹകരണത്തോടെ സ്‌ക്വാഡ് പ്രവർത്തനങ്ങളും അന്നേ ദിവസം സംഘടിപ്പിക്കുന്നു.
ജനപ്രതിനിധികൾ, കുടുംബശ്രീ,ആരോഗ്യ പ്രവർത്തകർ, ആർ.ആർ.ടി അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ തുടങ്ങി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജോജോ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ചിത്ര എം.പി, എഫ്.എച്ച്.സി ആളൂർ മെഡിക്കൽ ഓഫീസർ ഡോ.അല്ലി. ജെ. പ്ലാക്കൽ എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive