ഭാരതീയ വിദ്യാഭവനിൽ സ്കൂൾ പാർലമെന്ററി തിരഞ്ഞെടുപ്പ് ‘ക്ലിക്ക് & ക്ലിഞ്ച് – 2025’ നടന്നു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ സ്കൂൾ പാർലമെന്ററി തിരഞ്ഞെടുപ്പ് ‘ക്ലിക്ക് & ക്ലിഞ്ച് – 2025’ നടന്നു. സ്കൂൾ ലീഡർ,  അസിസ്റ്റന്റ് ലീഡർ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. തിരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള സോഫ്റ്റ്‌വെയർ, സ്കൂളിലെ  പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന നിഹാൽ സുദേഷ് കഴിഞ്ഞ വർഷം വികസിപ്പിച്ചെടുത്തിരുന്നു.



ഇതിന്റെ സഹായത്തോടെയാണ് ഈ വർഷവും തിരഞ്ഞെടുപ്പ് നടത്തിയത്. ബുധനാഴ്ച രാവിലെ 9.00 ന് ആരംഭിച്ച വോട്ടെടുപ്പ് മൂന്നു മണിയോടെ അവസാനിച്ചു. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളും വോട്ട് രേഖപ്പെടുത്തി. കുട്ടികൾക്ക് നാമനിർദ്ദേശം സമർപ്പിക്കാനും പിൻവലിക്കാനും നേരത്തേ അവസരം നൽകിയിരുന്നു. ‘മീറ്റ് ദ കാൻഡിഡേറ്റ് ‘ പരിപാടിയും നടത്തിയിരുന്നു.



വ്യാഴാഴ്ച രാവിലെ നടന്ന ഫലപ്രഖ്യാപന സമ്മേളനത്തിൽ വിജയികളെ അനുമോദിച്ചു. വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, എന്നിവർ പങ്കെടുത്തു.



വൈഭവ് ഗിരീഷ്, ദിയ പ്രദീപ് എന്നിവർ സ്കൂൾ ലീഡർമാരായും രാജീവ് ജെ നായർ, അമിത ദിജു എന്നിവർ അസിസ്റ്റന്റ് ലീഡർമാരായും തിരഞ്ഞെടുക്കപ്പെട്ടു. പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത, അധ്യാപകരായ അഞ്ജു, നിഷ നായർ, പ്രിയ, ഫ്ലോറി,ലക്ഷ്മി എന്നിവരടങ്ങിയ ഇലക്ഷൻ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സ്കൂളിലെ ഐ ടി വിഭാഗവും ലാബ് അസിസ്റ്റന്റ്മാരും പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page