പൂമംഗലം : സ്ത്രീകളുടെ ജീവിതശൈലീ രോഗ നിയന്ത്രണവും ആരോഗ്യവും ലക്ഷ്യമിട്ട് 578275 രൂപ ചെലവഴിച്ചുകൊണ്ട് വനിതകൾക്കായി പൂമംഗലം ഗ്രാമ പഞ്ചായത്തും തൃശ്ശൂർ ജില്ലാ പഞ്ചായത്തും 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംയുക്തമായി ബീ സ്ട്രോങ്ങ് വനിതാ ഫിറ്റനസ്സ് സെൻറർ ആരംഭിച്ചു
പൂമംഗലം ഗ്രാമ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിൽ ആരംഭിച്ച വനിതാ ഫിറ്റ്നസ് സെന്റർ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കവിത സുരേഷ് ആദരിച്ചു പൂമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കത്രീന ജോർജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ അജീഷ്, മെമ്പർമാരായ കെ എൻ ജയരാജ്, സന്ധ്യ വിജയൻ, ലത വിജയൻ, ജോസ് മൂഞ്ഞേലി, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ശ്രീ മാത്യൂ പോൾ ഊക്കൻ, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിഷ്ണു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി വി ഷാബു നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive