വെള്ളാങ്കല്ലൂർ: കേരള ബാങ്കിൻറെ വെള്ളാങ്കല്ലൂർ, പുത്തൻചിറ ബ്രാഞ്ചുകൾ വഴി വള്ളിവട്ടം, വെള്ളൂർ,കൊറ്റനല്ലൂർ , പട്ടേപ്പാടം എന്നീ ക്ഷീര സംഘങ്ങളിലെ കർഷകർക്ക് ഒരുകോടി രൂപയുടെ വായ്പ വിതരണം നടന്നു.
കേരള ബാങ്ക് വൈസ് പ്രസിഡൻറ് എം കെ കണ്ണൻ വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ തൊഴിലും ജീവനോപാധികളും ബാങ്ക് വായ്പകളുമായി ബന്ധിപ്പിക്കുന്ന മഹനീയ കർമ്മമാണ് കേരള ബാങ്ക് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സിമി റഷീദ് അധ്യക്ഷത വഹിച്ചു.
പദ്ധതി വിശദീകരണം റീജണൽ ജനറൽ മാനേജർ നവനീത് കുമാർ എൻ നിർവഹിച്ചു.
ബാങ്കുകളിൽ നിന്നും സാധാരണക്കാർക്കായുള്ളവായ്പകൾ മനസ്സിലാക്കുവാനും അത് നേടുവാനും കർഷകർ താൽപര്യം കാണിക്കണം എന്ന് യോഗ അദ്ധ്യക്ഷ പറഞ്ഞു.
മിൽമയുമായി എം ഒ യു ഒപ്പിട്ടതിനു ശേഷം ജില്ലയിൽ നടക്കുന്ന ഈ ആദ്യ ചടങ്ങ് ഇനി ജില്ല മുഴുവനും തുടരും എന്ന് റീജണൽ ജനറൽ മാനേജർ കൂട്ടിച്ചേർത്തു.
പ്രാദേശിക മിൽമ ഡയറക്ടർമാരിൽ നിന്നും സത്യൻ സ്വാഗത പ്രസംഗവും താര ഉണ്ണികൃഷ്ണൻ കെ ബി പ്രൈം മൊബൈൽ ബാങ്കിംഗ് ആപ്പിന്റെ ഉദ്ഘാടനവും എൻ.ആർ രാധാകൃഷ്ണൻ സോഷ്യൽ സെക്യൂരിറ്റി ഇൻഷുറൻസ് ഉദ്ഘാടനവും നിർവ്വഹിച്ചു. വെള്ളൂർ ക്ഷീരസംഘം പ്രസിഡൻറ് ലോഹിതാക്ഷൻ എടിഎം കാർഡ് വിതരണ ഉദ്ഘാടനം ചെയ്തു.
കേരള ബാങ്ക് കൊടുങ്ങല്ലൂർ ഏരിയ മാനേജർ ലൈജി, വെള്ളാങ്കല്ലൂർ ബ്രാഞ്ച് മാനേജർ ശർമിള സിസി, പുത്തൻചിറ ബ്രാഞ്ച് മാനേജർ ജെയിംസ് വി.ജെ, റീജണൽ ഓഫീസ് പ്രതിനിധികളായ വൃന്ദ, സുകുമാരൻ, ഷിനോജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ ചന്ദ്രമോഹൻ പി ആർ നന്ദി പറഞ്ഞു.
Kerala State Cooperative Bank Thrissur Region with a loan of Rs. 1 crore to dairy farmers
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

