ഉപ്പുംതുരുത്തിയിൽ പാലം വേണം – കേരള കോൺഗ്രസ്സ്

പടിയൂർ : ഉപ്പുംതുരുത്തിയിൽ പാലം നിർമ്മിക്കണമെന്ന് കേരള കോൺഗ്രസ്സ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടത്തിവരുന്ന 100 കുടുംബ സംഗമങ്ങളുടെ ഭാഗമായി പടിയൂർ പഞ്ചായത്തിൽ ആരംഭിച്ച കുടുംബ സംഗമങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഉപ്പുംതുരുത്തിയിൽ ആന്റോ ഐനിക്കലിന്റെ വസതിയിൽ ചേർന്നു.

ഉപ്പുംതുരുത്തു പുഴയ്ക്കു കുറുകെ പാലം വേണമെന്ന് ആവശ്യപ്പെട്ട് ഇതിലേയ്ക്കായിസമരം തുടരാൻ തീരുമാനിക്കുകയുംചെയ്തു. തോമസ്സ് ഉണ്ണിയാടൻ എം.എൽ.എ ആയിരുന്ന അവസരത്തിൽ 2015 ഡിസംബറിൽ ഇതിലേയ്ക്ക് പ്രാരംഭ പ്രവർത്തനങ്ങൾ നടന്നിരുന്നുവെങ്കിലും പിന്നീട് തുടർന്നു വന്ന എൽ.ഡി.എഫ് എം.എൽ.എ മാർ ഇതിലേയ്ക്കായി തുടർ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലായെന്നും യോഗം ചൂണ്ടിക്കാട്ടി.

കുടുംബ സംഗമം കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ്സ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ആന്റോ ഐനിക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, ഷക്കീർ മങ്കാട്ടിൽ, ഷമീർ മങ്കാട്ടിൽ, മുഹമ്മദ് അഷ്ക്കർ, ജോർജ്ജ് ഐനിക്കൽ, സൈമ മങ്കാട്ടിൽ, ആനന്ദൻ തുരുത്തി, അനിൽ കുറുപ്പം വീട്ടിൽ, ചന്ദ്രൻ കോലത്ത്, ബേബീ ജോസ് ഐനിക്കൽ, ഡെയ്സി വർഗ്ഗീസ്, സീനത്ത് ഷമീർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page