ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തൃശൂർ ജില്ലയിലെ ആദ്യ ഐ എ എസ് കോച്ചിംഗ് കേന്ദ്രം ഇരിങ്ങാലക്കുടയിൽ 2026 ഫെബ്രുവരി 10 ചൊവ്വാഴ്ച ഉദ്‌ഘാടനം ചെയ്യും.
രാവിലെ 11.30 മണിക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കും. സി സി ഇ കെ ഡയറക്ടർ ശ്രീമതി ഇഷിതാ റോയ് അദ്ധ്യക്ഷത വഹിക്കും.
സെൻ്റർ ഫോർ കണ്ടിന്യുയിംഗ് എജുക്കേഷൻ കേരള (സിസിഇകെ) യുടെ ആഭിമുഖ്യത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് കേന്ദ്രം.
നിലവിൽ ബിരുദ-ബിരുദാനന്തര ബിരുദ പഠനം തുടരുന്ന വിദ്യാർത്ഥികൾക്കും, പഠനം പൂർത്തിയാക്കിയവർക്കും വേണ്ടിയുള്ള പ്രിലിംസ് ക്രാഷ് കോഴ്‌സുകളോടെയാണ് ഐ എ എസ് കോച്ചിംഗ് കേന്ദ്രം പ്രവർത്തനം തുടങ്ങുക. Kerala State Civil Service Academy’s first IAS coaching center in Thrissur district is at Irinjalakuda
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

