കിഴുത്താണി : കിഴുത്താണി പർളം റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക,കാന നിർമ്മാണം പൂർത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി 6-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പർളം സെൻ്ററിൽ നിന്നും പ്രതിഷേധ മാർച്ചും കിഴുത്താണി സെൻ്ററിൽ പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.
വാർഡ് കൺവീനർ സുബീഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സൗത്ത് ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കൽ, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ രാമചന്ദ്രൻ കോവിൽ പറമ്പിൽ, അജയൻ തറയിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷ് പുല്ലത്തറ, ജില്ലാ കമ്മറ്റിയംഗങ്ങളായ സോമൻ പുളിയത്തുപറമ്പിൽ, ഇ കെ അമരദാസ്, വാർഡ് ഇൻചാർജ് സോമൻ, വാസു കിഴുത്താണി, സജീവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

