മാപ്രാണം : മാടായിക്കോണം വില്ലേജ് നെടുംപറമ്പിൽ ചന്ദ്രദാസിന്റെ ഉടമസ്ഥതയിലുള്ള 87 സെന്റ് ഓളം വരുന്ന മാപ്രാണം ചെറുവള്ളി പടവിൽ പാടത്ത് തരണനെല്ലൂർ കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഞാറ് നടീൽ നടന്നു.
പൊറത്തിശ്ശേരി പഞ്ചായത്ത് കൃഷി ഓഫീസർ അഖിൽ, അഞ്ചാം വാർഡ് കൗൺസിലർ അജിത്ത്, പടവിൽ പാടത്തിന്റെ സെക്രട്ടറി ജോയ് മാളിയേക്കൽ, മറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങി നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഇന്നത്തെ കേരളീയ സമൂഹത്തിൽ നെൽകൃഷിയുടെയും യുവജനങ്ങൾ കൃഷിയിലേക്ക് ഇറങ്ങിത്തിരിക്കേണ്ടതിന്റെ ആവശ്യകതയെയും പറ്റി തൃശ്ശൂർ ഓഫീസർ അഖിൽ സംസാരിക്കുകയും ഞാറ് നടീലിന് നേതൃത്വം കൊടുത്ത എൻഎസ്എസ് വിദ്യാർത്ഥികൾ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇവിടെ വന്ന് വളർച്ച നിരീക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.
തരണനെല്ലൂർ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്യാമ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ പ്രഭാശങ്കർ, മറ്റ് അധ്യാപകരായ സംഗീത, അനു എന്നിവർ വോളണ്ടിയേഴ്സിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

