സ്കിൽ ഫെസ്റ്റിവൽ 2025 – ഇരിങ്ങാലക്കുട ഗേൾസ്‌ സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ

ഇരിങ്ങാലക്കുട : ജില്ലാ ശാസ്ത്ര മേളയോടനുബന്ധിച്ച് ചാവക്കാട് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടന്ന തൃശൂർ മേഖലാ സ്കൂൾ സ്കിൽ ഫെസ്റ്റിൽ ഇരിങ്ങാലക്കുട ഗവ: വിഎച്ച്എസ് സ്കൂൾ ഗേൾസ് ഓവറോൾ ചാമ്പ്യൻമാരായി.

വൊക്കേഷണൽ ഹയർ സെക്കന്ററി എൻ.എസ് ക്യൂ.എഫ് കോഴ്സുകളിലെ വിദ്യാർത്ഥികൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ആർജ്ജിച്ച തൊഴിൽ നൈപുണിയുടെ പ്രദർശന വിപണന മേള ആകർഷകമായി. ഇന്നോ വിഷൻ, സ്കിൽ ക്രാഫ്റ്റ്, സ്കിൽ സെർവ്, തത്സമയ മത്സരങ്ങൾ എന്നീ ഇനങ്ങളിലായി അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിങ്ങ് സെല്ലിന്റെ നേതൃത്വ ത്തിൽ വിദഗ്ദ്ധർ പങ്കെടുത്ത കരിയർ ഫെസ്റ്റിലും നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെൽഫി ബൂത്ത്, ലഹരി വിരുദ്ധ സിഗ്‌നേചർ ക്യാമ്പയിൽ എന്നിവയിലും വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തമുണ്ടായി.

മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിൽ നടന്ന സമാപന സമ്മേളനം മുരളി പെരുനെല്ലി എം.എൽഎ ഉദ്ഘാടനം ചെയ്തു.എൻ.കെ അക്ബർ എം എൽ എ അധ്യക്ഷനായി. കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി. വിദ്യാഭ്യാസ ഉപഡയറക്ടർപി.എം.ബാലകൃഷ്ണൻ സമ്മാനദാനം നിർവ്വഹിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page