ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സൗഹൃദ ക്ലബ് അംഗങ്ങളും അസീസി ഓൾഡേജ് ഹോം സന്ദർശനം നടത്തി

ഇരിങ്ങാലക്കുട : ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സൗഹൃദ ക്ലബ്ബും സഹകരിച്ച് അസീസി ഓൾഡേജ് ഹോം സന്ദർശനം നടത്തി. കുട്ടികൾ സമാഹരിച്ച അവശ്യവസ്തുക്കൾ സ്ഥാപനത്തിന് കൈമാറുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രമ്യ എം ഉണ്ണി, സൗഹൃദവേദി കോഡിനേറ്റർ സിന്ധു എം ടി, ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ലാലു എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ബ്രദർ ഗില്‍ബര്‍ട്ട്, ബ്രദർ തോമസ് ക്ലമെന്റ് എന്നിവർ സ്ഥാപനത്തെക്കുറിച്ച് വിശദീകരിച്ചു. സ്ഥാപനത്തിലെ അന്തേവാസികളുമായി ചെലവിട്ട നിമിഷങ്ങൾ കുട്ടികൾക്ക് പുതിയൊരു അനുഭവമായി.

You cannot copy content of this page