ഇരിങ്ങാലക്കുട : സാധാരണക്കാരായ വിദ്യാർഥികൾക്ക് കുറഞ്ഞ ചിലവിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് സർക്കാരെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ജില്ലയിലെ ആദ്യത്തെ ഐ.എ.എസ് കോച്ചിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനം സെന്റ് ജോസഫ് കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മുൻവർഷങ്ങളിലായി വലിയ വിജയമാണ് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയവർക്ക് ലഭിച്ചത്. ജില്ലയിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും ഉപകാരപ്രദമാകും വിധം ആദ്യമായി തുടങ്ങുന്ന കേന്ദ്രമാണ് ഇത്. സാമൂഹ്യസേവനത്തിനുള്ള അനന്തസാധ്യതയാണ് വിദ്യാർഥികൾക്കു മുൻപിൽ സിവിൽ സർവീസിലൂടെ തുറന്നു വെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സെൻ്റർ ഫോർ കണ്ടിന്യുയിംഗ് എജുക്കേഷൻ കേരള (സി.സി.ഇ.കെ) യുടെ ആഭിമുഖ്യത്തിലാണ് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കേന്ദ്രം പ്രവർത്തിക്കുന്നത്. നിലവിൽ ബിരുദ-ബിരുദാനന്തര ബിരുദ പഠനം തുടരുന്ന വിദ്യാർത്ഥികൾക്കും, പഠനം പൂർത്തിയാക്കിയവർക്കും വേണ്ടിയുള്ള പ്രിലിംസ് ക്രാഷ് കോഴ്സുകളോടെയാണ് ഐ എ.എസ് കോച്ചിംഗ് കേന്ദ്രം പ്രവർത്തനം തുടങ്ങുന്നത്.
സെന്റ് ജോസഫ് കോളേജിൽ നടന്ന ചടങ്ങിൽ സി.സി. ഇ.കെ ഡയറക്ടർ ഇഷിത റോയ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി, കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആശ തെരേസ്, വാർഡ് കൗൺസിലർ പി. വി. ശിവകുമാർ, സി. സി. ഇ. കെ. തൃശൂർ കേന്ദ്രത്തിൻ്റെ കോ ഓർഡിനേറ്റർ എസ്.ബെലിൻഡ എന്നിവർ പങ്കെടുത്തു. Kerala State Civil Service Academy’s first IAS coaching centre in the Thrissur district is at St. Joseph’s College Irinjalakuda
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

