ഇരിങ്ങാലക്കുട : ജി.എസ്.ടി. നിയമത്തിൽ( സെക്ഷൻ 128 എ ) പ്രകാരം സർക്കാർ പുറപ്പെടുവിച്ച സമാശ്വാസ പദ്ധതിയുടെ (ആംനസ്റ്റി സ്ക്കീം) കാലാവധി ജൂൺ 30 വരെ നീട്ടണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മാർച്ച് 30-ന് അവസാനിച്ചഈ പദ്ധതിയുടെ ആനുകൂല്യം സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന വ്യാപാര മേഖലയിലുള്ളവർക്ക് ഉപയോഗപ്രദമാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
യോഗത്തിൽ പി.എസ്.രമേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.ടി.പി.എ സംസ്ഥാനഎക്സിക്യൂട്ടീവ് അംഗം സി.എ ബി ജു. സമ്മേളനം ഉത്ഘാടനം ചെയ്തു. ഭാരവാഹികളായ ജില്ലാ സെക്രട്ടറി ഫ്രാൻസൺ മൈക്കിൾ, പ്രസിഡന്റ് അഡ്വ. പി. ഉണ്ണികൃഷ്ണൻ,പി.ഡി. സൈമൺ, കെ.ആർ. മുരളീധരൻ, പി.ആർ. വിത്സൻ, വി.രതീഷ്, സുഷമ മോഹൻ, ഹിതപലോസ്, എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ.ആർ.മുരളീധരൻ (പ്രസിഡന്റ്), പി.എസ്.രമേഷ് ബാബു (സെക്രട്ടറി), വി.രതീഷ് (ട്രഷറർ) എന്നിവരെ യോഗം തെരെഞ്ഞെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive