ആർട്ടിസ്റ്റ് മോഹൻദാസിൻ്റെ ചിത്രകലാലോകത്തെ സുവർണ്ണ ജൂബിലിയും യുവകലാസാഹിതി കെ. ഒ. വിൻസെൻ്റ് മാസ്റ്റർ പുരസ്കാരദാന ചടങ്ങും നടന്നു

ഇരിങ്ങാലക്കുട : കേരളത്തിൻ്റെ സമഗ്രവികസനത്തോടൊപ്പം നവോത്ഥാനമൂല്യങ്ങൾ ചോർന്നുപോകാതെ സംരക്ഷിക്കാൻ ശക്തമായ സാംസ്കാരിക ഇടപെടൽ അനിവര്യമെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.

ആർട്ടിസ്റ്റ് മോഹൻദാസിൻ്റെ ചിത്രകലാലോകത്തെ സുവർണ്ണജൂബിലിയും യുവകലാസാഹിതി കെ. ഒ. വിൻസെൻ്റ് മാസ്റ്റർ പുരസ്കാരദാന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.

ചിത്രകാരന്മാർ രാധാകൃഷ്ണൻ കിഴുത്താണി, മഹേശ്വർ, മുൻ മുനിസിപ്പൽ കൗൺസിലറായ എം.സി. രമണൻ, സന്തോഷ് കൂനൻ ആൻ്റണി, കെ.ഒ. വിൻസെൻ്റ് മാസ്റ്റർ എന്നിവർ വരച്ച ചിത്രങ്ങളുടെ പ്രദർശനം ഇരിങ്ങാലക്കുട നഗരസഭ ടൌൺ ഹാളിൽ നടന്നു.

വിവിധ ഗായകർ പങ്കെടുത്ത ഗാനമേളയും പി.എൻ. സുനിലിൻ്റെ കവിതയും ഉണ്ടായിരുന്നു.
യുവകലാസാഹിതി മണ്ഡലം ജോയിൻ്റ് സെക്രട്ടറി റഷീദ് കാറളം, ടി.എസ്. സജീവ്, സിൽവി രാധാകൃഷ്ണൻ എന്നവരുടെ കഥകളി അരങ്ങേറ്റവും നടന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page