കൊടുങ്ങല്ലൂരിൽ ഭരണിക്കിടെ പലരിൽ നിന്നായി മോഷ്ടിച്ച 2 മൊബൈൽ ഫോണുകളും രൂപയും സഹിതം കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിൽ ഭരണിക്കിടെ പലരിൽ നിന്നായി മോഷ്ടിച്ച 2 മൊബൈൽ ഫോണുകളും ₹.5250/- രൂപയും സഹിതം കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി. ഭരണി മഹോത്സവം നടക്കുന്ന അമ്പലപ്പറമ്പിലെ തെക്കേനടയിൽ വെച്ച് മൊബൈൽ മോഷണം നടത്തി എന്നാരോപിച്ച് ഒരാളെ തടഞ്ഞ് നിർത്തിയിരിക്കുന്നതായി വിവരം ലഭിച്ചതനുസരിച്ച് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സാലിം. കെ സ്ഥലത്ത് ചെന്ന് തടഞ്ഞ് വച്ചിരിക്കുന്ന സുൽത്താൻ ബത്തേരി ചീരാൽ സ്വദേശിയായ വരിക്കേരി കോളനി വീട്ടിൽ മണി എന്ന് വിളിക്കുന്ന കണ്ണൻ (36 ) വയസ്സ് എന്നയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 2 മൊബൈൽ ഫോണുകളും 5250 രൂപയും കണ്ടെടുക്കകയായിരുന്നു.



ഇതിനെക്കുറിച്ച് ഇയാളോട് ചോദിച്ചതിൽ പരസ്പര വിരുദ്ധമായ മറുപടികൾ ആണ് പറഞ്ഞത്. ഭരണി ഉത്സവത്തിനോടനുബന്ധിച്ച് ഭക്തജനങ്ങളുടെ പേഴ്സും ഫോണും നഷ്ടപ്പെട്ടതായി പരാതികൾ ഉള്ളതിനാൽ ഇയാളുടെ കൈവശത്തിൽ കാണപ്പെട്ട പണവും ഫോണുകളും മോഷണ മുതലുകളാണെന്ന് മനസിലാക്കി അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്ത് കരുതൽ തടങ്കലിൽ വച്ച്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ ഇയാളുടെ കൈയ്യിൽ കാണപ്പെട്ട മൊബൈലും പണവും കൊടുങ്ങല്ലൂർ തെക്കെ നടയിൽ നിന്ന് 2 പേരിൽ നിന്നായി മോഷ്ടിച്ചതാണെന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ കണ്ണനെ റിമാന്റ് ചെയ്തു.



കണ്ണന് കോഴിക്കോട് കസബ പോലീസ് സ്റ്റേഷൻ , കോഴിക്കോട് പോലീസ് സ്റ്റേഷൻ, കണ്ണൂർ റയിൽവേ, കോഴിക്കോട് റയിൽവേ എന്നിവിങ്ങളിലായി ആക്രമിച്ച് പരിക്കേൽപിച്ച് കവർച്ച നടത്തിയതിനും, കവർച്ച നടത്തിയതിനും, മോഷണം നടത്തിയതിനും, നിരോധിത ലഹരി വസ്തുക്കൾ വിൽപന നടത്തിയതിനും, ലഹരി ഉപയോഗിച്ചതിനുമായി 12 കേസുകളുണ്ട്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർ സാലിം.കെ, സിവിൽ പോലീസ് ഓഫീസർമാരായ അബീഷ് ഇബ്രാഹിം, വിഷ്ണു എന്നിവർ ചേർന്നാണ് കണ്ണനെ അറസ്റ്റ് ചെയ്തത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page