കൂടൽമാണിക്യം കിഴക്കേനടയിലെ ആനപ്പടി വീതി കൂട്ടുന്ന പണികൾ വരും ദിവസങ്ങളിൽ ആരംഭിക്കും. ഉത്സവത്തിനു മുൻപ് പൂർത്തീകരിക്കാൻ ശ്രമം

ഉത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന സുരക്ഷാക്രമീകരണങ്ങളെ സംബന്ധിച്ചുള്ള യോഗങ്ങളിലെല്ലാം വാതിലിന്റെ വീതി കൂട്ടണമെന്ന് പോലീസും അഗ്നിരക്ഷാസേനയും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 8 ന് ആരംഭിക്കുന്ന ഉത്സവത്തിനു മുമ്പായി ആനപ്പടി വീതി കൂട്ടി നിർമ്മാണം പൂർത്തീകരിക്കാൻ ദേവസ്വം ശ്രമിക്കുന്നത്

ഇരിങ്ങാലക്കുട : കൂടൽമാണിക്യ ക്ഷേത്രത്തിലെ ഉത്സവക്കാലത്ത് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളും ആനകളും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കിഴക്കേനടപ്പുരയുടെ തെക്കുവശത്തുള്ള ആനപ്പള്ളമതിലിലെ ആനപ്പടി വീതി കൂട്ടി നിർമിക്കുന്ന പ്രവർത്തികൾ ഉത്സാവത്തിനു മുൻപ് ആരംഭിച്ചു പൂർത്തിയാക്കാൻ ശ്രമം തുടരുന്നു. ആനപ്പള്ളമതിലിന്റെ രൂപം ആനയുടെ വയറുപോലെ മതിലിന്റെ ഇരുവശവും വീർത്തു ഇരിക്കുന്നതുപോലെയാണ് .

ഇപ്പോഴുള്ള വാതിലടക്കം അഞ്ചുമീറ്റർ വീതിയിൽ, അഞ്ചുമീറ്റർ ഉയരത്തിൽ പുതിയ വാതിൽ പണിയാൻ തീരുമാനം. ഇപ്പോഴുള്ള വാതിലിന്റെ ഇരുവശത്തുനിന്നുമായി ഇതിനായി സ്ഥലമെടുക്കും. കരിങ്കല്ലുകൊണ്ടുള്ള കട്ടിള പണിത് അതിനുള്ളിൽ വാതിൽ പണിയാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ പാരമ്പര്യ നിർമാണ രീതി തന്നെ തുടരുമെന്നു ഭരണസമിതി അംഗം അഡ്വ അയജ്‌കുമാർ പറഞ്ഞു.



ഉത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന സുരക്ഷാക്രമീകരണങ്ങളെ സംബന്ധിച്ചുള്ള യോഗങ്ങളിലെല്ലാം വാതിലിന്റെ വീതി കൂട്ടണമെന്ന് പോലീസും അഗ്നിരക്ഷാസേനയും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 8 ന് ആരംഭിക്കുന്ന ഉത്സവത്തിനു മുമ്പായി ആനപ്പടി വീതി കൂട്ടി നിർമ്മാണം പൂർത്തീകരിക്കാൻ ദേവസ്വം ശ്രമിക്കുന്നത്.

ഉത്സവക്കാലത്തുണ്ടാകാറുള്ള തിരക്ക്‌ പരിഗണിച്ചാണ് തീരുമാനം. ഉത്സവത്തിന്‌ ശീവേലി എഴുന്നള്ളിപ്പും വൈകീട്ട് കലാപരിപാടികളും വിളക്കും കാണാൻ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ മതിൽക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നതിനും മടങ്ങുന്നതിനും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ഈ വഴിയാണ്. ആനകളും ഈ വഴി ഉപയോഗിക്കാറുള്ളതിനാൽ ആനവാതിലെന്നും ഇതിന് പേരുണ്ട്.

മാസങ്ങൾക്ക് മുൻപ് വസ്തുവിദഗ്‌ധൻ പഴുങ്ങാമ്പറമ്പിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി ക്ഷേത്രത്തിലെത്തി സ്ഥലം പരിശോധിച്ചു. ജ്യോതിഷി ജയദേവപ്പണിക്കർ ഒറ്റരാശി താംബൂലപ്രശ്‌നം നടത്തിയിരുന്നു. സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തി നിർമാണം പൂർത്തീകരിക്കാനാണ് ദേവസ്വത്തിന്റെ നീക്കം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page