ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ജൂലൈ 30ന് നടക്കുന്ന ഇല്ലം നിറയോടാനുബന്ധിച്ച് കൊട്ടിലാക്കൽ പറമ്പിൽ ദേവസ്വം സ്വന്തമായി കൃഷി ചെയ്ത കൃഷിയിടത്തിൽ ഇല്ലംനിറക്ക് ആവശ്യമായ കതിരുകൾ കൊയ്തെടുത്തു. അനുഷ്ഠാന കലാകാരൻ ഉദിമാനം അയ്യപ്പകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കൊയ്ത്തു പാട്ടിന്റെ അകമ്പടിയോടെയാണ് കൊയ്ത്തുത്സവം നടന്നത്. തന്ത്രി പ്രതിനിധി ഗോവിന്ദൻ നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു
കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത മനുരത്‌ന നെൽവിത്തുകൾ ആണ് ഇവിടെ കര നെൽ കൃഷിയുടെ ഭാഗമായി വിതച്ചിരുന്നത്. 90 ദിവസം മൂപ്പുള്ള നെൽവിത്തായതിനാൽ ജലസേചന സൗകര്യം കുറവുള്ള ഇടങ്ങളിലേക്ക് ഉത്തമമാണ് ഈ ഇനം നെല്ല്. കഴിഞ്ഞ കുറെ വർഷങ്ങളായി കൂടൽമാണിക്യം ഇല്ലം നിറക്ക് ആവശ്യമായ നെൽക്കതിരുകൾ സ്വന്തം ഭൂമിയിൽ നിന്നാണ് വിളവെടുക്കാറ് .
ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, ദേവസ്വം മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. അജയ് കുമാർ, കെ ബിന്ദു, ദേവസ്വം അഡ്മിനിസ്ട്രേറ്റർ രാദേശ് ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നാലമ്പല തീർത്ഥാടന തിരക്കുള്ളതിനാൽ ക്ഷേത്രത്തിൽ ഇല്ലം നിറ ചടങ്ങുകൾ രാവിലെ തന്നെ ആരംഭിക്കുമെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു. ബുധനാഴ്ച രാവിലെ 9:25 നും11:25നും ഇടയ്ക്കുള്ള കന്നി രാശിയിൽ നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ചടങ്ങുകൾ നടക്കും. അന്നേ ദിവസം ക്ഷേത്രത്തിലെ എതൃത്ത് പൂജ രാവിലെ 6 മണിക്ക് ആയിരിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
