കാട്ടൂർ : ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ എന്ന മുദ്രാവാക്യം ഉയർത്തി ഓഗസ്റ്റ് 15 ന് കാട്ടൂരിൽ നടക്കുന്ന എഐവൈഎഫ് യുവജന സംഗമത്തിൻ്റ സംഘാടകസമിതി രൂപീകരണം എഐവൈഎഫ് ജില്ലാ പ്രസിഡൻറ് ബിനോയ് ഷബീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.പി വിഷ്ണുശങ്കർ അധ്യക്ഷത വഹിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡൻറ് ടി.വി വിബിൻ, സിപിഐ ലോക്കൽ സെക്രട്ടറി ജോജോ തട്ടിൽ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി സി.സി സന്ദീപ് സ്വാഗതവും മേഖല പ്രസിഡൻറ് എൻ.ഡി ധനേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

