ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരികമേഖലയിൽ ആറു പതിറ്റാണ്ടിലേറെ കാലം പ്രചോദനാത്മകമായ സാന്നിദ്ധ്യമായി തുടർന്ന സമാദരണീയ വ്യക്തിത്വമായ മാമ്പുഴ കുമാരൻ മാഷിന് കേരള സർക്കാരിന് വേണ്ടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു ആദരം അർപ്പിച്ചു. സംസ്ഥാന സർക്കാർ ബഹുമതികളോടുകൂടിയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
പ്രൊഫ മാമ്പുഴ കുമാരൻ 1933 ൽ എറണാകുളം ജില്ലയിൽ മാമ്പുഴ ഗ്രാമത്തിൽ ആയിരുന്നു ജനനം. അമ്മ: കിഴക്കെത്തയ്യിൽ ലക്ഷ്മിക്കുട്ടി അമ്മ, അച്ഛൻ: പെരുമ്പളം ചിറയിൽ എസ്. കുഞ്ഞിക്കൃഷ്ണൻനായർ.
കീച്ചേരി പ്രൈമറി സ്കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് യു.പി. സ്കൂൾ, മുളന്തുരുത്തി ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 1960-ൽ എം.എ. പാസ്സായി. പാലക്കാട് വിക്ടോറിയ കോളേജ്, കൊച്ചി സാന്റാക്രൂസ് ഹൈസ്കൂൾ, കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഹൈസ്കൂൾ, 1961 മുതൽ 1988 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്നിവിടങ്ങളിൽ അദ്ദേഹം അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട് . 1988ൽ റിട്ടയർ ചെയ്തു.
വളരെക്കാലം മാതൃഭുമിവാരികയിൽ ഗ്രന്ഥ നിരൂപകനായിരുന്നു. വിവിധ ആനുകാലികങ്ങളിൽ കവിത, ലേഖനം, ഹാസ്യകവിത, ഹാസ്യലേഖനങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തി (വിവിധ തൂലികാനാമങ്ങളിൽ). ‘സർഗദർശനം’, ‘അനുമാനം’, ‘മോളിയേയിൽ നിന്ന് ഇബ്‌സനിലേയ്ക്ക്’, ‘വാക്കും പൊരുളും’ എന്നീ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘മോളിയേയിൽനിന്ന് ഇബ്സനി ലേയ്ക്ക് ‘എന്ന കൃതിയ്ക്ക് 1998 ലെ എൻ. കൃഷ്‌ണപിള്ള സ്മാരകപുരസ് കാരം ലഭിച്ചു. മറ്റ് കൃതികൾ : ‘ഉൾക്കാഴ്ച്ചകൾ’, ‘സംസ്‌കാരത്തിന്റെ അടയാളങ്ങൾ’, ‘തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ’, ‘സ്‌മൃതിമുദ്രകൾ’.
1956-ൽ സമസ്‌ത കേരള സാഹിത്യപരിഷത്ത് കോളേജ് വിദ്യാർത്ഥി കൾക്കായി നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാം സമ്മാനമായ സ്വർണമെഡൽ നേടി. 2021 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടുകയുണ്ടായി.
ഭാര്യ : പി.വി. രുഗ്മിണി (Late) (റിട്ട. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ്) മക്കൾ : മിനി (ടീച്ചർ, വി.എച്ച്.എസ്.എസ്, കാറളം) ജയകുമാർ (ബിസിനസ് ലൈൻ മാനേജർ, ഫ്യുഗ്രോ കമ്പനി, മുംബൈ) ഗോപകുമാർ (അഡ്വക്കേറ്റ്, ഇരിങ്ങാലക്കുട).
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive