ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ എം.ബി.എ കോഴ്സ് ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഈ അധ്യയന വർഷം എം ബി എ പഠന കേന്ദ്രം ആരംഭിക്കുന്നു. ക്രൈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ( സിബ) എന്ന പേരിൽ ആരംഭിക്കുന്ന പഠന കേന്ദ്രത്തിൽ എച്ച് ആർ, മാർക്കറ്റിംഗ്, ഓപ്പറേഷൻസ്, ഫിനാൻസ്, സിസ്റ്റംസ് എന്നിവയിൽ സ്‌പെഷ്യലൈസേഷനുകളിൽ എം ബി എ പ്രോഗ്രാമുകൾ ഈ വർഷം ആരംഭിക്കും. ഡ്യൂവൽ സ്‌പെഷ്യലൈസേഷനുള്ള അവസരവുമുണ്ട്.

കോഴ്സിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ( എ ഐ സി ടി ഇ ), എ പി ജെ അബ്ദുൽ കലാം കേരള സാങ്കേതിക സർവകലാശാല എന്നിവയുടെ അംഗീകാരം ലഭിച്ചു.

വിദ്യാർഥികളുടെ തൊഴിൽ ക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഡേറ്റാ അനലിറ്റിക്സിൽ സർട്ടിഫിക്കേഷൻ, അന്താരാഷ്ട്ര കോർപ്പറേറ്റ് സന്ദർശനങ്ങൾ, ഔട്ട് ബൗണ്ട് ട്രെയിനിംഗുകൾ, വാല്യൂ ആഡഡ് കോഴ്സുകൾ, ബിസിനസ് – അക്കാദമിയ ഇൻ്റർഫേസ് പരിപാടികൾ എന്നിവ ക്രൈസ്റ്റിലെ എം ബി എ പ്രോഗ്രാമിൻ്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്ക് 7356476336 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page