ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ‘മെറിറ്റ് ഡേ 2024’ ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ സി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ബിജു ഗീവർഗീസ് അധ്യക്ഷനായിരുന്നു. വൈസ് ചെയർമാൻ സി നന്ദകുമാർ, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ , പി ടി എ സെക്രട്ടറി ലക്ഷ്മി മേനോൻ എന്നിവർ സംസാരിച്ചു.
സെക്രട്ടറി വി രാജൻ, ട്രഷറർ കൃഷ്ണൻകുട്ടി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വിവേകാനന്ദൻ, അപ്പുക്കുട്ടൻ നായർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
ഇക്കഴിഞ്ഞ സിബിഎസ്ഇ പരീക്ഷയിൽ പന്ത്രണ്ടാം ക്ലാസിലും പത്താം ക്ലാസിലും ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com