ഇരിങ്ങാലക്കുട : പട്ടണത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, നഗരസഭ ഭരണാധികാരികളുടെ സ്വജനപക്ഷ നിലപാടുകൾ തിരുത്തുക, പദ്ധതി നിർവഹണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 5 ന് ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി അറിയിച്ചു.
കാലത്ത് 10 മണിക്ക് മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിക്കുന്ന മാർച്ചും, തുടർന്ന് മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടത്തുന്ന ധർണ്ണയും സി.പി.ഐ ജില്ലാ എക്സി. അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com