ഇരിങ്ങാലക്കുട : രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷിച്ചു. ചെയർമാൻ സി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടൻ നായർ, ബി ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് സ്കിറ്റ്, നൃത്തപരിപാടികൾ, ദേശഭക്തി ഗാനങ്ങൾ തുടങ്ങിയവ അരങ്ങേറി. കുട്ടികൾ സ്കൂൾ അങ്കണത്തിൽ അണിനിരന്ന് ഏകതാ പ്രതിജ്ഞ എടുത്തു. അധ്യാപകരായ ദിവ്യ മേനോൻ, ശ്രീജ, ബിജിൽ, ഫ്ലോറി, രജിത, രമ്യ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com