ഇരിങ്ങാലക്കുട : വാഴയിലയിൽ ദേശീയ പതാക തീർത്ത് തികച്ചും പ്രകൃതി സൗഹൃദപരമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് വ്യത്യസ്തരായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വൊളൻ്റിയേഴ്സ്.
രാജ്യം 78 -ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ പ്ലാസ്റ്റിക് പതാകകളും കൊടിതോരണങ്ങളും ബലൂണുകളും ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ സ്വാതന്ത്യദിനം ആഘോഷിക്കാം എന്ന ചിന്തയിലൂടെയാണ് കുട്ടികൾ ഇത്തരത്തിൽ ദേശീയപതാക നിർമ്മിച്ചത്.
വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, പ്രോഗ്രാം ഓഫീസർ ലസീദ എം.എ, ലീഡർമാരായ അനന്യ എം.എസ്, ജോസഫ് മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com