ഇരിങ്ങാലക്കുട : അപ്രഖ്യാപിത ബന്ദിന്റെ പ്രതീതി സൃഷ്ടിച്ച് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇരിങ്ങാലക്കുടയിൽ കെഎസ്ആർടിസി, സ്വകാര്യ ബസ്സുകൾ നിരത്തിലിറങ്ങിയിട്ടില്ല .
സർവീസുകൾ നടത്തുവാൻ തയ്യാറാണെന്നും എന്നാൽ തൊഴിലാളികൾ എത്തിയിട്ടില്ല എന്നുമാണ് കെഎസ്ആർടിസി അധികൃതർ പറഞ്ഞത് . ഏതു പണിമുടക്കിനും ഓടാറുള്ള മെഡിക്കൽ കോളേജ് ബസ് പോലും ഇന്ന് രാവിലെ സർവീസ് നടത്തിയിട്ടില്ല . എന്നാൽ വൈകിട്ട് 6 മണിക്ക് പുറപ്പെടുന്ന ബാംഗ്ലൂർ ബസ്സിന് ബുക്കിംഗ് എടുത്തിട്ടുണ്ട് .
ഇരിങ്ങാലക്കുടം മുൻസിപ്പൽ ബസ്റ്റാൻഡിൽ സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചിട്ടില്ല. ഇന്ന് ദേശീയ പണിമുടക്ക് ആണെന്ന് അറിയുന്നതുകൊണ്ട് ആകാം യാത്രക്കാരും കുറവാണ്. കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളും സ്വകാര്യബസ് സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടാക്സി, ഓട്ടോ തൊഴിലാളികളും പണിമുടക്കും. ഇതിനാൽ വാഹന ഗതാഗതം കുറവായിരിക്കും. സ്വകാര്യ വാഹനങ്ങൾ സമരക്കാർ തടയില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവയും നിരത്തിലിറങ്ങാൻ സാധ്യത കുറവാണ് . വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല.
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി. ബുധനാഴ്ച അർധരാത്രി 12 മുതൽ വ്യാഴാഴ്ച അർധരാത്രി 12 വരെയാണ് പണിമുടക്ക്. രാജ്യത്തെ പത്തോളം ട്രേഡ് യൂണിയനുകളിൽപ്പെട്ട തൊഴിലാളികളാണ് പണിമുടക്കുന്നത്.
ലേബർ കോഡുകൾ പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകൾ പണിമുടക്കുന്നത്.
പണിമുടക്കിനെത്തുടർന്ന് സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. പണിമുടക്കുന്നവർക്ക് ഇന്നത്തെ ദിവസത്തെ ശമ്പളം ലഭിക്കില്ലെന്നാണ് ഉത്തരവ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

