കാറളം : നേച്ചർ ക്യാമ്പിന്റെ ഭാഗമായി കാറളം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വൊളണ്ടിയേഴ്സ് ഷോളയാർ, പോത്തുംപാറ ആദിവാസി നഗർ സന്ദർശിക്കുകയും അവർക്ക് സൗജന്യമായി പുൽപ്പായകൾ വിതരണം ചെയ്യുകയും ചെയ്തു.
റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ സാന്നിധ്യത്തിൽ ആദിവാസി മൂപ്പന് പുൽപ്പായകൾ കൈമാറി. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പശ്ചിമഘട്ട വനമേഖലയുടെ സവിശേഷതകളെകുറിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആയ ജെസ്റ്റോ ക്ലാസ്സ് നയിച്ചു. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന മനുഷ്യരേയും പ്രകൃതിയേയും അടുത്തറിയാൻ സാധിച്ചത് വിദ്യാർത്ഥികൾക്ക് പുത്തനറിവേകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com