ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം സാംസ്കാരിക സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.കെ. മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. പ്രഥമ ഉണ്ണായിവാരിയർ പുരസ്കാരം പത്മശ്രി കലാമണ്ഡലം ഗോപിക്കും , എൻ .വി. കൃഷ്ണവാര്യർ അവാർഡ് കവി കെ.വി. രാമകൃഷ്ണനും മന്ത്രി സമർപ്പിച്ചു. നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി.കെ. ഗോപി , സാംസ്കാരിക പ്രവർത്തക സോണിയ ഗിരി , സിനിമ നിർമ്മാതാവ് ലക്ഷ്മി വാര്യർ , ജനറൽ സെക്രട്ടറി വി.വി. മുരളീധരൻ , കോ. ഓഡിനേറ്റർ എ.സി. സുരേഷ് എന്നിവർ പ്രസംഗിച്ചു.
മാലകെട്ട് മത്സരം , സാംസ്കാരിക ഘോഷയാത്ര , മെഗാ തിരുവാതിര എന്നിവ നടന്നു. വനിതാസംഗമം കഥാകൃത്ത് കെ. രേഖയും , യുവജന സംഗമം കണ്ണൻ സി. എസ്. വാരിയരും ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ടി.വി. ശ്രീനിവാസ വാര്യർ അധ്യക്ഷത വഹിച്ചു. കോട്ടയ്ക്കൽ ആര്യവൈദ്യശാല ജോ ജി.എം. പി. രാജേന്ദ്രൻ, കെ. ഉണ്ണികൃഷ്ണവാര്യർ , എസ്. ശങ്കരവാരിയർ എന്നിവർ പ്രസംഗിച്ചു.
വാരിയർ സമാജം ഭാരവാഹികൾ – പുതിയ സംസ്ഥാന ഭാരവാഹികളായി പി.കെ. മോഹൻദാസ് ( പ്രസിഡണ്ട് ) , എ. കൃഷ്ണകുമാർ, ആർ .മുരളീധരൻ , സി. ബാലകൃഷ്ണവാര്യർ ( വൈസ് പ്രസിഡണ്ടുമാർ ) , വി. വി. മുരളീധര വാര്യർ ( ജനറൽ സെക്രട്ടറി ) , വി. ആർ. ബാലകൃഷ്ണൻ , രജനീഷ് ആർ. വാര്യർ, ടി.വി. രാധാകൃഷ്ണൻ ( സെക്രട്ടറിമാർ ) , വി. വേണുഗോപാൽ ( ട്രഷറർ ) വനിതാ വിഭാഗം: ടി.കെ. ഗീതാകുമാരി ( പ്രസിഡണ്ട് ) , ചന്ദ്രിക കൃഷ്ണൻ ( സെക്രട്ടറി ) , എൻ. ജയശ്രീ വാര്യർ ( ട്രഷറർ ) യുവജന വിഭാഗം : വി. ഹരി മോഹൻ ( പ്രസിഡണ്ട് ) , നീതുവാരിയർ ( സെക്രട്ടറി ) , വിനോദ് കുമാർ ( ട്രഷറർ )

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive