ഇരിങ്ങാലക്കുട : കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) ITU ബാങ്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ITU ബാങ്ക് ജീവനക്കാരനായ കെ പി സെബാസ്റ്റ്യന് യാത്രയയപ്പും, മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച KUBSO അംഗമായ ജോസഫ് ചാക്കോയേ ആദരിക്കലും, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ KUBSO അംഗങ്ങളുടെ മക്കൾക്ക് അനുമോദനവും ക്യാഷ് അവാർഡും നല്‌കി.
KUBSO ITU ബാങ്ക് യൂണിറ്റ് വൈസ് പ്രസിഡന്റ് റീനി സി ജെ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ITU ബാങ്ക് ചെയർമാനും കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന എം പി ജാക്സൺ ഉദ്‌ഘാടനം ചെയ്തു. KUBSO മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ടി വി ചാർളി മുഖ്യപ്രഭാഷണം നടത്തി.
ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ അഡ്വ. പി ജെ തോമസ്,ITU ബാങ്ക് ഡയറക്ടർ കെ കെ ചന്ദ്രൻ, KUBSO സംസ്ഥാന ഓർഗനൈസിംഗ് ജനറൽ സെക്രട്ടറിമാരായ N J ജോയ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഈ യോഗത്തിൽ പുതിയ KUBSO അംഗങ്ങൾക്ക് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സമ്മേളനത്തിൽ KUBSO ITU Bank യൂണിറ്റ് സെക്രട്ടറി ടോം എം ജെ സ്വാഗതവും KUBSO ITU ബാങ്ക് യൂണിറ്റ് ട്രഷറർ കലേഷ് എം കെ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive