മലയാറ്റൂരിനെ അനുസ്മരിച്ചു

കാട്ടൂർ : കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ പ്രശസ്ത സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായിരുന്ന മലയാറ്റൂർ രാമകൃഷണൻ്റെ 98-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അനുസ്മരണസമ്മേളനവും കഥാവിചാരവും സംഘടിപ്പിച്ചു.

കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടത്തിയ സാഹിത്യസംഗമം കവി പി.ടി. സ്വരാജ് ഉദ്ഘാടനം ചെയ്തു. കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി. സുവിൻ കൈപ്പമംഗലം, സഞ്ജയ് പുവ്വത്തുംകടവിൽ എന്നിവർ കഥകൾ അവതരിപ്പിച്ചു.

സി.എഫ് .റോയ് , ഇ.പി. വിജയൻ, രാധാകൃഷ്ണൻ വെട്ടത്ത്, കെ.എൻ. സുരേഷ്കുമാർ, രാധാകൃഷ്ണൻ കിഴുത്താണി, പി.കെ. ജോർജ്ജ്, രതി കല്ലട, അനിലൻ ചരുവിൽ, സിന്ധു മാപ്രാണം, ഗീത പടിയത്ത്, ഡോ: ജോൺസൺ ഫ്രാൻസീസ് എന്നിവർചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page