കുട്ടൻകുളം നികത്തി രാഷ്ട്രീയ സ്മാരകം നിർമ്മിക്കാനുള്ള നിക്കം അവസാനിപ്പിക്കുക – ബി.ജെ.പി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കുട്ടംകുളത്തിൻ്റെ തെക്ക് കിഴക്കേ ഭാഗത്ത് പത്ത് അടി വീതിയിലും ഇരുപത് അടി നീളത്തിലും കരിങ്കൽ കൊണ്ട് കെട്ടിപ്പൊക്കി സ്മാരകം നിർമ്മിക്കാനുള്ള നടപടിക്കെതിരെ ബിജെപി ഇരിങ്ങാലക്കുട ടൗൺ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി എസ് സുബീഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യ ക്ഷേത്രവും, കുട്ടംകുളവും, പള്ളിവേട്ട നടക്കുന്ന ആൽത്തറയും തമ്മിൽ അഭേദ്യമായി ബന്ധമാണുള്ളത്. ആൽത്തറയിൽ സന്ധ്യാവിളക്ക് വെച്ചാൽ ക്ഷേത്രത്തിന് അകത്തിരുന്നു കൊണ്ട് കൂടൽമാണിക്യ സ്വാമിക്ക് ആൽത്തറയിലെ സന്ധ്യാ വിളക്ക് നേരിട്ട് ദർശിക്കാവുന്ന രീതിയിൽ ആണ് ക്ഷേത്രവും, കുട്ടംൻകുളവും, ആൽത്തറയും തമ്മിലുള്ള ബന്ധം. കുട്ടംകുളത്തിൽ ഇങ്ങനെയൊരു സ്മാരകം ഉയരുമ്പോൾ ക്ഷേത്രാചാരങ്ങൾക്ക് ഭംഗം വരും എന്നുള്ള കാര്യത്തിൽ തർക്കമില്ലെന്ന് ഉദ്ഘാടകൻ പറഞ്ഞു ആയതിനാൽ. ക്ഷേത്രാചാരങ്ങൾക്ക് തടസ്സം നിൽക്കുന്ന ഏതു നടപടികളെയും എന്തു വിലയും കൊടുത്ത് ബിജെപി തടയുമെന്നും അദ്ദേഹം പറഞ്ഞു.

ടൗൺ ഏരിയ ജനറൽ സെക്രട്ടറി ബാബുരാജ് കെ.എം അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ,യും നിലവിലെ എം.എൽഎ,യും തകർന്ന കുട്ടംകുളം മതിൽപുനർ നിർമ്മിക്കുന്നതിന് വേണ്ടി ഫണ്ട് അനുവദിച്ചു എന്ന് പറഞ്ഞ് വർഷങ്ങൾക്കു മുമ്പ് നിരവധി തവണ ഫ്ലക്സ് ബോർഡുകൾ വയ്ക്കുകയും, എന്നിട്ട് ഈ നിയമസഭാ തെരഞ്ഞെടുപ്പ് വരെ വലിച്ചു നീട്ടി കുട്ടകുളത്തിന്റെ മതിൽ പണി ഇപ്പോൾ തുടങ്ങിയത് രാഷ്ട്രീയ മുതലെടുപ്പ് കണ്ടുകൊണ്ടാണെന്ന് ആമുഖഭാഷണം നടത്തിയ മണ്ഡലം വൈസ് പ്രസിഡണ്ട് രമേശ് അയ്യർ പറഞ്ഞു.

കൂടൽമാണിക്യം ഉത്സവത്തിന് പകൽ ശീവേലിക്കു പോലും ഭംഗം വരുത്തുന്ന നടപടികളാണ് ദേവസ്വവും സർക്കാരും സ്വീകരിച്ചതെന്ന് രമേശ് അയ്യർ കുറ്റപ്പെടുത്തി. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അതിന്റേതായ തനിമ നിലനിർത്തി കൊണ്ടുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്ര ആചാരങ്ങൾക്ക് ഭംഗം വരുത്തുന്ന ഏതൊരു നടപടിയേയും വിശ്വാസികളെ സമര രംഗത്തിറക്കി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്, വി.സി. രമേഷ്, സംസ്ഥാന കൗൺസിൽ അംഗം സന്തോഷ് ബോബൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ സ്വാഗതവും, മണ്ഡലം വൈസ് പ്രസിഡണ്ട് അമ്പിളി ജയൻ നന്ദിയും പറഞ്ഞു. സൽഗു തറയിൽ, റീജ സന്തോഷ്, അജു പൊന്നമ്പിള്ളി, കൗൺസിലർമാർ, ഏരിയ നേതാക്കൾ, ബൂത്ത് നേതാക്കൾ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page