ആനന്ദപുരം : മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി സാമൂഹിക പ്രതിബദ്ധതയോടെ നെൽകൃഷി ചെയ്ത് മാതൃകയാകുന്നു. “ഒരുമയുടെ നെൽപ്പാടം” പദ്ധതിയുടെ ഭാഗമായി ആനന്ദപുരം ചേപ്പാടം പാടശേഖരത്തിലാണ് കൃഷിഭവന്റെ സഹകരണത്തോടെ ഭരണസമിതി നെൽകൃഷി ചെയ്യുന്നത്. പദ്ധതി ഉദ്ഘാടനം പാടത്ത് വിത്ത് വിതച്ച്കൊണ്ട് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശങ്കരനാരായണൻ നിർവഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ജെ ചിറ്റിലപ്പിള്ളി മുഖ്യ അതിഥി ആയിരുന്നു.
മുരിയാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ എം ജോൺസന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. മെമ്പർമാരായ കെ യു വിജയൻ, മണി സജയൻ, മുരിയാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നികിത അനൂപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മുരളി, ഭരണസമിതിയംഗങ്ങളായ സുനിൽകുമാർ, അജീഷ് , കൃഷി ഓഫീസർ ഡോ. അഞ്ചു ബി രാജ് ,പാടശേഖര സമിതി പ്രസിഡന്റ് ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു.
ഭരണസമിതിയംഗങ്ങളായ ഷൈജു, ബിന്ദു ടീച്ചർ, സുരേഷ് ബാബു, ശശി ടി കെ, ഷീജ മോഹനൻ, കൃഷി അസിസ്റ്റന്റ് ഓഫീസർ ബിന്ദു,പാടശേഖര സമിതി അംഗങ്ങൾ,കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.മുരിയാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനോജ് മുകുന്ദൻ നന്ദി അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


