ഇരിങ്ങാലക്കുട : കേന്ദ്ര സംഗീത നാടക അകാദമിയും കൂടിയാട്ടം കേന്ദ്ര തിരുവനന്തപുരവും സംഘടിപ്പിച്ച ‘പ്രാതിഗ്യ 2026’ ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തില്‍ വച്ച് അരങ്ങേറി. കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കഥകളി, കൂടിയാട്ടം, തോല്‍പ്പാവക്കൂത്ത് എന്നീ മേഖലയിലെ പ്രഗത്ഭരായ ഗുരുക്കന്മാരായ ഡോ. സദനം കൃഷ്ണന്‍കുട്ടി, ഗുരു അമ്മന്നൂര്‍ പരമേശ്വരന്‍ കുട്ടന്‍ ചാക്യാര്‍, രാമചന്ദ്രപുലവര്‍ എന്നിവര്‍ പ്രാതിഗ്യയില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും സംവദിക്കുകയും ചെയ്തു.
തുടര്‍ന്ന് ഗുരുക്കന്മാരുടെ സോദാഹരണ പ്രഭാഷണവും പ്രകടനവും നടന്നു. കേന്ദ്ര സംഗീത് നാടക് അകാദമി സെക്ഷന്‍ ആന്റ് ട്രയിനിംഗ് ഓഫീസര്‍ ദീപക് ജോഷി, എസ്.എന്‍.എ. കൂടിയാട്ടം കേന്ദ്ര ഡയറക്ടര്‍ ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ എന്നിവര്‍ പങ്കെടുത്തു.
വിവിധമേഖലയിലുളള ആചാര്യന്മാര്‍ തന്റെ കലാജീവിതത്തിലെ അനുഭവങ്ങളും പരിശീലന സമ്പ്രദായങ്ങളും, പ്രയാസങ്ങളും, ഉയര്‍ച്ചതാഴ്ചകളും, പാരമ്പര്യവും, പുതിയ ചിട്ടപ്പെടുത്തലുകളും ആസ്വാദകരോട് സംവദിയ്ക്കുകയാണ് ഈ പരമ്പരയുടെ ലക്ഷ്യം. അക്കാദമി ഇതുവരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ പ്രഗത്ഭരെ ഉള്‍പ്പെടുത്തി 32 അരങ്ങുകള്‍ അവതരിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


