റിപ്പബ്ലിക് പാർക്കിലെ ന്യൂനതകൾ പരിഹരിക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : റിപ്പബ്ലിക് പാർക്കിലെ ന്യൂനതകൾ പരിഹരിക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ചിന്താ ധർമ്മരാജൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.സി വർഗീസ് . കമ്മിറ്റി ചെയർമാൻ ടി എ പോൾ എന്നിവർ പാർക്ക് സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

നഗരസഭയുടെ നിയന്ത്രണത്തിലുള്ള റിപ്പബ്ലിക് പാർക്കിൽ അവധിക്കാലം ആരംഭിച്ചിട്ടും കളി ഉപകരണങ്ങളുടെയും ഇരിപ്പിടങ്ങളുടെയും മെയിന്റനൻസ് യഥാസമയം ചെയ്യാത്തതു മൂലം അപകടകരമായ അവസ്ഥയിൽ ആണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചിരുന്നു .

വളരെ നല്ല രീതിയിൽ ഇരിങ്ങാലക്കുട നഗരസഭ പരിപാലിച്ചു പോരുന്ന റിപ്പബ്ലിക് പാർക്കിനെ പൊതുജനമധ്യത്തിൽ മോശമായി ചിത്രീകരിക്കാനാണ് പ്രതിപക്ഷ കൗൺസിൽമാർ ശ്രമിക്കുകയാണെന്ന ആരോപണം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.സി വർഗീസ് ഉന്നയിച്ചു. ഏതെങ്കിലും തരത്തിൽ ന്യൂനതകൾ വന്നിട്ടുണ്ടെങ്കിൽ സമയബന്ധിതമായി അവ പരിഹരിക്കും എന്നും ഉറപ്പുനൽകി.

റിപ്പബ്ലിക് പാർക്കിൽ കുടിവെള്ള സൗകര്യം ഉടൻ ഏർപ്പെടുത്തുമെന്നും, പാർക്കിലെ ഓപ്പൺ ജിമ്മിൽ ചെറിയ കുട്ടികൾ കളിക്കുന്നത് മൂലം മുതിർന്നവർക്ക് ഇവ പലപ്പോളും ഉപയോഗിക്കാൻ ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കാൻ ഓപ്പൺ ജിം ഉപയോഗിക്കുവാനുള്ള പ്രായപരിധി രേഖപ്പെടുത്തുന്ന ബോർഡ് സ്ഥാപിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page