കളത്തുംപടി ശ്രീ ദുർഗ്ഗദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

ഇരിങ്ങാലക്കുട : കളത്തുംപടി ശ്രീ ദുർഗ്ഗദേവി ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം11 ദിവസം നീണ്ടുനിൽക്കുന്ന വിവിധ കലാപരിപാടികളുടെ ആഘോഷിക്കുന്നു. അതോടൊപ്പം എല്ലാ ദിവസവും ചുറ്റുവിളക്കും നിറമാലയും വിശേഷാൽ പൂജകളും നടക്കും. വിജയദശമി നാളിൽ എഴുത്തിനിരുത്താനുള്ള സൗകര്യവും ഈ വർഷം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് കളത്തുംപടി ക്ഷേത്ര ക്ഷേമ സമിതി പ്രസിഡണ്ട് ശിവദാസ് പള്ളിപ്പാട്ട് , സെക്രട്ടറി മനോജ് കുമാർ മടാശ്ശേരി എന്നിവർ അറിയിച്ചു.



കളത്തുംപടി ശ്രീ ദുർഗ്ഗദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവ പരിപാടികൾ എൻഎസ്എസ് താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ: ഡി. ശങ്കരൻകുട്ടി ഉദ്‌ഘാടനം ചെയ്തു. കളത്തുംപടി ക്ഷേത്ര ക്ഷേമ സമിതി പ്രസിഡണ്ട് ശിവദാസ് പള്ളിപ്പാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുകുന്ദപുരം എൻ എസ് എസ് കരയോഗ യൂണിയൻ സെക്രട്ടറി കൃഷ്ണകുമാർ എസ്, പ്രൊഫ ലക്ഷ്മണൻ നായർ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി മനോജ് കുമാർ മടാശ്ശേരി സ്വാഗതവും ജയന്തി രാമചന്ദ്രൻ നന്ദിയും പറഞ്ഞു



തുടർന്ന് കൊരുമ്പ് മൃദംഗകളരി അവതരിപ്പിച്ച സംഗീതാർച്ചന നടന്നു. വെള്ളിയാഴ്ച മീര ബാലകൃഷ്ണൻ അവതരിപ്പിച്ച സംഗീതാരാധന ഉണ്ടായിരുന്നു.

ഒക്ടോബർ 5 ശനി : വൈകിട്ട് 6 മുതൽ മൃദംഗമേള അവതരണം കൊരുമ്പ് മൃദംഗ കളരി

ഒക്ടോബർ 6 ഞായർ വൈകിട്ട് 6 മുതൽ സംഗീതക്കച്ചേരി അവതരണം: ഭദ്രവാര്യർ & ലക്ഷ്മി വാര്യർ

ഒക്ടോബർ 7 തിങ്കൾ വൈകിട്ട് 6 മുതൽ വീണ കച്ചേരി അവതരണം: നീൽഗ്രീവ്, വയലിൻ കച്ചേരി അവതരണം: ചന്ദ്രമൗലി

ഒക്ടോബർ 8 ചൊവ്വ വൈകിട്ട് 6 മുതൽ സംഗീതാർച്ചന അവതരണം: ശ്രുതിലയ ഇരിങ്ങാലക്കുട.

ഒക്ടോബർ 9 ബുധൻ വൈകിട്ട് 6 മുതൽ ഭജൻസ് അവതരണം: മാണിക്യശ്രീ ഭജൻസ് . തുടർന്ന് ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ഭാവയാമി& ബാലാദിത്യ എന്നിവർ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ.

ഒക്ടോബർ 10 വ്യാഴം രാവിലെ 7 മുതൽ ദേവി മാഹാത്മ്യ പാരായണം. പടിഞ്ഞാറേക്കര എൻ എസ് എസ് വനിതാ സമാജം. വൈകിട്ട് 6 മുതൽ തിരുവാതിരക്കളി അവതരണം: അമൃതവർഷിണി. 6.30 മുതൽ സംഗീതാരാധന, അവതരണം അമൃതവർഷിണി.

ഒക്ടോബർ 11 വെള്ളി (ദുർഗ്ഗാഷ്ടമി) രാവിലെ 7 മുതൽ ദേവി മാഹാത്മ്യ പാരായണം. പടിഞ്ഞാറേക്കര എൻഎസ്എസ് വനിതാ സമാജം. വൈകിട്ട് 6 മണി മുതൽ ഭരതനാട്യം അവതരണം: അപർണ്ണ രാമചന്ദ്രൻ

ഒക്ടോബർ 12 ശനി (മഹാനവമി) ഉച്ചയ്ക്ക് 1.30 മുതൽ ദേവി മാഹാത്മ്യ പാരായണം. പാരായണം: ഗീത പിള്ളയും സംഘവും. വൈകിട്ട് 6 മുതൽ ഭരതനാട്യം അവതരണം: ഗയാന സ്പേസ് ഫോർ ആർട്സ്

ഒക്ടോബർ 13 ഞായർ (വിജയദശമി) രാവിലെ 7 മണി മുതൽ ഭക്തിഗാനസുധ സരിഗ മ്യൂസിക്സ് തൃശൂർ. 8ന് എഴുത്തിനിരുത്ത് ആചാര്യൻ: പ്രശസ്ത ഗണിതശാസ്ത്രഞ്ജൻ ടി.എൻ. രാമചന്ദ്രൻ. രാവിലെ 8.15 മുതൽ അഷ്ടപദി. അനിരുദ്ധ് കല്ലേറ്റുംകര. വൈകിട്ട് 6 മുതൽ തിരുവാതിരക്കളി അവതരണം: സംഗമ ഗ്രാമ തിരുവാതിരക്കളി സംഘം

നവരാത്രി ദിവസങ്ങളിൽ പക്കമേളം സമർപ്പിക്കുന്നത് കൊരുമ്പ് മൃദംഗ കളരി ഇരിങ്ങാലക്കുട ഡയറക്ടർ വിക്രമൻ നമ്പൂതിരി. വിജയദശമി നാളിൽ രാവിലെ പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page