കാട്ടൂർ : കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ തുടർച്ചയായി നടന്നു വരുന്ന ദ്വൈവാര സാംസ്കാരിക സംഗമത്തിൻ്റെ ഭാഗമായി, പ്രശസ്ത കാഥികൻ വി. സാംബശിവൻ്റെ തൊന്നൂറ്റി ആറാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രമുഖ കാഥികൻ സുഗതൻ പൊറത്തിശ്ശേരി” അയിഷ ” എന്ന കഥയുടെ ഏതാനും ഭാഗങ്ങൾ അവതരിപ്പിച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
ഷാജിത സലീം, ജോസ് മഞ്ഞില എന്നിവർ രചിച്ച കഥകളുടെ ചർച്ചയും നടന്നു. കഥാവിചാരം രാധാകൃഷ്ണൻ വെട്ടത്ത് ഉദ്ഘാടനം ചെയ്തു. ടി.കെ. ബാലൻഹാളിൽ നടന്ന ചടങ്ങിൽ കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി. കെ. എസ്സ് .ഉദയകുമാർ, അനിലൻ ചരുവിൽ, ഇരിങ്ങാലക്കുട ബാബുരാജ് , അഭി തുമ്പൂർ , വിജയൻ ചിറ്റേക്കാട്ടിൽ,ജൂലിയസ്സ് ആൻ്റെണി, എന്നിവർ സംസാരിച്ചു.
ശിവദാസൻ ചെമ്മണ്ട, സി. ആർ. ധർമ്മരാജൻ, വി.ഐ സുബ്രഹ്മണ്യൻ,വി.ആർ. മോഹനൻ, എ.ഗോപി, സി.വി.ശ്രീലത, ആശ യതീന്ദ്രദാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

