ഇരിങ്ങാലക്കുട : ശാസ്ത്ര ചിന്തകൾ എന്നിലുണർത്തിയത് മുത്തച്ഛന്റെ ഇരിങ്ങാലക്കുടയിലെ അനുഭവ കഥകൾ ആന്നെന്നു മലയാളത്തിൻ്റെ പ്രിയപ്പെട്ട നോവലിസ്റ്റ് സി. രാധാകൃഷ്ണൻ. ഇരിങ്ങാലക്കുട യുവകലാസാഹിതി ഏർപ്പെടുത്തിയ 25000 രൂപയും കീർത്തിപത്രവുമടങ്ങുന്ന ‘യുവകലാസാഹിതി- കെ വി രാമനാഥൻ സാഹിത്യസമ്മാനം 2025 ‘ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ മുത്തച്ഛന്റെ അച്ഛൻ ഇരിങ്ങാലക്കുടകാരനായിരുന്നു. അദ്ദേഹം നടവരമ്പിലുള്ള പടിയൂരില്ലത്താണ് ജനിച്ചുവളർന്നത്. അദ്ദേഹം ചമ്രവട്ടത്തെ ശാസ്താവിന്റെ ക്ഷേത്രത്തിൽ ശാന്തിക്കാരനായിരുന്നു. അവിടെ വച്ചായിരുന്നു മുത്തച്ഛന്റെ ജനനം. കൂടൽമാണിക്യം ദേവസ്വം വകയുള്ള പാഠശാലയിലായിരുന്നു പന്ത്രണ്ടു കൊല്ലം സംസ്കൃതവും, വേദവും ശാസ്ത്രവും മുത്തച്ഛൻ പഠിച്ചത്.
ആ മുത്തച്ഛനാണ് തനിക്ക് അഞ്ച് വയസ്സു മുതൽ പത്തു വയസ്സുവരെയുള്ള കാലത്ത് ഉപനിഷത്തുകളും ഗീതയുമൊക്കെ പറഞ്ഞു തന്നതായി താൻ ഓർക്കുന്നതായി സി രാധാകൃഷ്ണൻ പറഞ്ഞു. സയൻസ് പഠിക്കുന്നതിനു മുൻപ് കിട്ടിയ ഈ പ്രാഥമിക വിവരങ്ങളാണ് പിന്നീട് സയൻസ് എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്ന ചിന്തയിലേക്ക് തന്നെ കൊണ്ടുപോയത്.
കെ വി രാമനാഥൻ മാസ്റ്ററുടെ വിയോഗമുണ്ടായിട്ട് രണ്ട് സംവത്സരം തികയുന്ന അവസരത്തിൽ . രാമനാഥൻ മാസ്റ്റർ സ്ഥാപകനും സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന യുവകലാസാഹിതി – മാഷ് പ്രസിഡണ്ടായിരുന്ന മഹാത്മാഗാന്ധി റീഡിങ് റൂം & ലൈബ്രറിയുമായി ചേർന്ന് സംയുക്തമായി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ആണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.
കവിയും വാഗ്മിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ടുമായ ആലങ്കോട് ലീലാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.. യുവകലാസാഹിതി തൃശൂർ ജില്ലാ സെക്രട്ടറി സോമൻ താമരക്കുളം, മഹാത്മാഗാന്ധി റീഡിങ് റൂം & ലൈബ്രറി അഡ്വ കെ ജി അജയ്‌കുമാർ, വി എസ് വസന്തൻ , ഡോ. കെ എസ് ഇന്ദുലേഖ , അഡ്വ ഈ ജെ ബാബുരാജ്, ശിഹാബ് ഖാദർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
യുവകലാസാഹിതി ഇരിങ്ങാലക്കുട പ്രസിഡന്റ് അഡ്വ രാജേഷ് തമ്പാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സെക്രട്ടറി വി പി അജിത്കുമാർ സ്വജാതവും റഷീദ് കാറളം നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive