ശാന്തിനികേതൻ ഇനി മുതൽ ഹരിതാഭമാകും – ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് പച്ചതുരുത്ത് പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട : ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ പച്ചതുരുത്ത് പദ്ധതി ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജസഞ്ജീവ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എൻ.ഇ.എസ് പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു.

പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിതകേരളം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുസ്ഥലങ്ങളുള്‍പ്പെടെ തരിശ് ഭൂമിയില്‍ തനതായ വൃക്ഷങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതാണ് പച്ചതുരുത്ത് പദ്ധതി.

നൂറോളം ഔഷധ സസ്യങ്ങൾ വിദ്യാർത്ഥികൾ ക്യാമ്പ സിൽ നട്ടു . ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ സ്വാഗതവും എസ്.എം.സി ചെയർമാൻ പി.എസ്. സുരേന്ദ്രൻ നന്ദിയും പറഞ്ഞു എസ്.എൻ.ഇ.എസ് സെക്രട്ടറി ടി.വി. പ്രദീപ്, ഹരിത മിഷൻ റിസോഴ്സ് പേഴ്സൺ പി.എ. ശ്രീധ, പ്രിൻസിപ്പാൾ പി. എൻ. ഗോപകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page