കെ. നരേന്ദ്ര വാരിയർ രചിച്ച “നിർമ്മാല്യവൃത്തം” കഥകളി ജൂൺ 14 വൈകീട്ട് 7.30ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ

ഇരിങ്ങാലക്കുട : ഗുരുവായൂരപ്പൻ്റെ നിഷ്ക്കാമധന്യമായ തൃപ്പാദഭക്തികൊണ്ടും,കുലീനമായ ധർമ്മാചരണവ്യഗ്രത കൊണ്ടും , ഭഗവാൻ്റെ ഗോപികാ നിർവിശേഷമായ വരപ്രസാദം കൊണ്ടും സ്ഥിരപ്രതിഷ്ഠമായ മഞ്ജുളോപാഖ്യാനം ഇതിവൃത്തമാക്കി കെ. നരേന്ദ്ര വാരിയർ രചിച്ച നിർമ്മാല്യവൃത്തം ആട്ടക്കഥ സംക്രമസന്ധ്യാ വേളയിൽ ഈ വരുന്ന വെള്ളിയാഴ്ച വൈകീട്ട് 7.30ന് ഇദംപ്രഥമമായി അരങ്ങേറുകയാണ്.

ശ്രീകൃഷ്ണൻ : കലാനിലയം ഗോപി
രുഗ്മിണി : ഗിരിജ മാധവൻ
പൂന്താനം : കലാനിലയം വാസുദേവ പണിക്കർ
മഞ്ജുള : കലാമണ്ഡലം വിജയകുമാർ
സഖി : തൃപ്പയ്യപീതാംബരൻ
പിടാരകൻ : വിനോദ് വാരിയർ

സംഗീതം : കലാമണ്ഡലം നാരായണൻ എമ്പ്രാന്തിരി, കലാനിലയം രാജീവ്, സഞ്ജയ്

ചെണ്ട : കലാനിലയം ഉദയൻ നമ്പൂതിരി, രാജീവ് വാരിയർ
മദ്ദളം : കലാനിലയം ശ്രീജിത്ത്
ഇടക്ക : മൂർക്കനാട് ദിനേശൻ

ചുട്ടി : കലാനിലയം പ്രശാന്ത്

അണിയറ : നെടുമുടി മധുസൂദന പണിക്കർ, കലാമണ്ഡലം മനേഷ്, ഇരിങ്ങാലക്കുട കണ്ണൻ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page