പടിയൂർ ക്ഷീരോത്പാദക സഹകരണസംഘത്തിൻ്റെ 40-ാം വാർഷികാഘോഷവും മിൽമ ഷോപ്പി ഉദ്ഘാടനവും

പടിയൂർ : പടിയൂർ ക്ഷീരോത്പാദക സഹകരണസംഘത്തിൻ്റെ 40-ാം വാർഷികാഘോഷവും മിൽമ ഷോപ്പി ഉദ്ഘാടനവും ഇരിങ്ങാലക്കുട എം.എൽ.എ. അഡ്വ. തോമസ് ഉണ്ണിയാടൻ നിർവ്വഹിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മിൽമ ഉല്‌പന്നങ്ങളുടെ ആദ്യ വിൽപ്പന മിൽമ എറണാകുളം മേഖല ചെയർമാൻ സി.എൻ. വത്സലൻപിള്ള നിർവ്വഹിച്ചു.



സംഘം പ്രസിഡൻ്റ് ടി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ ക്ഷീരവികസനവകുപ്പ് ഡി.ഡി. ഡോ. എ. കവിത മുഖ്യാതിഥി ആയിരുന്നു. മിൽമ ഡയറക്ടർ ടി.എൻ. സത്യൻ മുഖ്യഭാഷണം നടത്തി. യോഗത്തിൽ മുൻ പ്രസിഡന്റുമാരേയും സെക്രട്ടറിമാരേയും ഭരണസമിതി അംഗങ്ങളേയും 70 വയസ്സ് തികഞ്ഞ ക്ഷീരകർഷകരേയും ആദരിച്ചു.



സുമ രാമൻ, ജിതിൻഗോപി, ഈശ്വരി ജയൻ, പ്രിയ അജയകുമാർ, ദശോബ് ടി.ഡി, ബീന ജയിംസ്, പ്രഭാത് വെള്ളാപ്പിള്ളി, ഹാജിറ റഷീദ്, സുദേവൻ ടി.എൻ. എന്നീ ജനപ്രതിനിധികൾ, മിൽമ ഡയറി മാനേജർ സി. സജിത്ത്, വെറ്ററിനറി സർജ്ജൻ ഡോ. സുശാന്ത്, കൃഷി ഓഫീസർ റുബീന, കേരള ഫീഡ്‌സ് മാർക്കറ്റിങ്ങ് മാനേജർ പി.പി. ഫ്രാൻസീസ് എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി ശ്രീമതി വിനീഷ എ.വി. കൃതജ്ഞത രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page