വെള്ളാങ്ങല്ലൂർ : കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക് 2026 ഓണാഘോഷവും അനശ്വര ഗായിക എസ്. ജാനകിയമ്മ അനുസ്മരണവും വെള്ളാനല്ലൂർ പെൻഷൻ ഭവനിൽ ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ. പി അലക്സാണ്ടർ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി. ബി ഷക്കീല ടീച്ചർ പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ബ്ലോക്ക് സെക്രട്ടറി പി. സി വിശ്വനാഥൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തൃശ്ശൂർ ജില്ല കമ്മിറ്റി അംഗം പി. ടി സുധാകരൻ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ബ്ലോക്ക് സാംസ്കാരിക വേദി കൺവീനർ സുധ വി. ഡി ചടങ്ങിൽ എത്തിച്ചേർന്ന ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
ബ്ലോക്കിലെ പുത്തൻചിറ, വെള്ളാനല്ലൂർ, പടിയൂർ, പൂമംഗലം, വേളൂക്കര ഈസ്റ്റ്, വേളൂക്കര വെസ്റ്റ് എന്നീ യൂണിറ്റുകളിലെ കെ എസ് എസ് പി യു അംഗങ്ങൾ കൈകൊട്ടിക്കളി, ഏകാഗ നാടകം, സംഘഗാനം, ഓണപ്പാട്ടുകൾ, കവിതകൾ, ജാനകിയമ്മയുടെ പാട്ടുകൾ എന്നി വ്യത്യസ്തങ്ങളായ പരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ഓണസദ്യയോടെ ആഘോഷ പരിപാടികൾ അവസാനിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



