തൃശൂർ : കേരളീയ നാട്യകലയായ കൂടിയാട്ടത്തിൽ വേറിട്ടൊരു അവതരണത്തിന് അരങ്ങുണർന്നു. സ്ത്രീകളെ മുൻനിർത്തി വിഭാവനചെയ്ത പഞ്ചകന്യാരംഗാവതരണത്തിന് കേരള സംഗീത നാടക അക്കാദമിയിലെ ബ്ലാക്ക് ബോക്സ് വേദിയിൽ തുടക്കമായി. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു രംഗാവതരണം ഉദ്‌ഘാടനം നിർവഹിച്ചു. പ്രൊഫ. ജോർജ് എസ് പോൾ അധ്യക്ഷത വഹിച്ചു
ജൂൺ 13, 14, 15, 17, 18 തീയതികളിലാണ് പഞ്ചകന്യാരംഗാവതരണം അരങ്ങേറുക. ദിവസവും വൈകീട്ട് ആറിനാണിത്. പഞ്ചകന്യകൾ എന്ന് വിശേഷിപ്പിക്കുന്ന അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി എന്നീ അഞ്ച് സ്ത്രീ കഥാപാത്രങ്ങളാണ് വേദിയിലെത്തുക.
ജീവിതത്തിലെ പ്രതിസന്ധികളെയും അപമാനങ്ങളെയും മറി കടന്ന ഉജ്ജ്വല സ്ത്രീ കഥാപാത്രങ്ങളാണിവർ. കൂടിയാട്ടം കലാകാരി ഉഷാനങ്ങ്യാർ സീത, അഹല്യ, ദ്രൗപദി എന്നീ കഥാപാത്രങ്ങളാകും. താരയായി ഡോ. അപർണ നങ്ങ്യാരും മണ്ഡോദരിയായി കപിലാ വേണുവും അരങ്ങിലെത്തും. രംഗാവതരണത്തിനു മുന്നോടിയായി അവതരിപ്പിക്കുന്ന സ്ത്രീകഥാപാത്രങ്ങളെ അടിസ്ഥാനമാക്കി പ്രഭാഷണവുമുണ്ടാകും.
ഉദ്ഘടന സമ്മേളനത്തിൽ മുഖ്യാതിഥികളായി പത്മശ്രീ പെരുവനം കുട്ടൻ മാരാർ, കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി എന്നിവർ പങ്കെടുത്തു സംസാരിച്ചു. സരോജിനി നങ്ങ്യാരമ്മയുടെ വിശിഷ്ട സാന്നിദ്ധ്യവുമുണ്ടായി. ആതിര ഹരിഹരൻ സരോജിനി നങ്ങ്യാരമ്മയെ ആദരിച്ചു. കേശവൻ നാരായണൻ ആശംസകൾ നേർന്നു. കലാമണ്ഡലം രാജീവ് സ്വാഗതവും സരിത കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
ശ്രീകൃഷ്ണചരിതത്തിലെ ശ്ലോകങ്ങളെ വിശാലമായ അർഥത്തോടെ പ്രതിപാദിക്കുന്ന നങ്ങ്യാർകൂത്ത് ശ്രീകൃഷ്ണചരിതം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ജൂൺ 15 ശനിയാഴ്ച രാവിലെ 11 :30 നടക്കും. കൃഷ്ണാനമ്പ്യാർ മിഴാവ് കളരിയുടെ നേതൃത്വത്തിൽ 75 മണിക്കൂർ ശ്രീകൃഷ്ണചരിതം സമ്പൂർണ അവതരണ ചിത്രീകരണത്തിന്റെ സമർപ്പണവും ഇതോടപ്പം ഉണ്ടാകും.
ആദ്യദിവസത്തെ രംഗാവതരണത്തിൽ അഹല്യയായി ഉഷാനങ്ങ്യാർ അരങ്ങിലെത്തി. അരങ്ങിലെ അഹല്ല്യ ശിലയെ ഭേദിച്ച കലയും കരണവും എന്ന വിഷയത്തിൽ ഡോ. ദേവി കെ വർമ്മയുടെ പ്രഭാഷണം നടന്നു.
രണ്ടാം ദിവസമായ ജൂൺ 14 വെള്ളിയാഴ്ച വൈകിട്ട് 4 :30 ന് പ്രഭാഷണം ‘താര – നീതിയും നിയതിയും’ അവതരിപ്പിക്കുന്നത് ഡോ. ഭദ്ര പി കെ എം. വൈകിട്ട് 6 മണിക്ക് രംഗാവതരണത്തിൽ താരയായി ഡോ. അപർണ നങ്ങ്യാർ അരങ്ങിലെത്തും. playlist link https://www.youtube.com/playlist?list=PLIGQpTrLV6aVY5-RQnSZZrYxCeXcjZOx3
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com