കെ.ബി ഗിരീഷ് അനുസ്മരണം സംഘടിപ്പിച്ചു

കരുവന്നൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ഇരിങ്ങാലക്കുട മേഖലയിലെ കരുവന്നൂർ യൂണിറ്റ് അംഗവും കലാകാരനുമായിരുന്ന കെ ബി ഗിരീഷ് അനുസ്മരണം സംഘടിപ്പിച്ചു. കരുവന്നൂർ എൻ എസ്‌ എസ് ഹാളിൽ നടന്ന ചടങ്ങിൽ ഗിരീഷിന്റെ ഗുരുനാഥൻ ജയൻ എ സി അധ്യക്ഷത വഹിച്ചു.



എ.കെ.പി.എ ജില്ലാ പ്രസിഡന്റ് അനിൽ തുമ്പയിൽ, ഗിരീഷിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരിതെളിച്ചു. എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് ജോൺസൻ എ സി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സാന്ത്വനം കൊ. ഓർഡിനേറ്റർ മധുസൂദനൻ സാന്ത്വനം പദ്ധതി വിശദീകരണം നടത്തി. ഇരിങ്ങാലക്കുട മുൻസിപ്പൽ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ സാന്ത്വനം തുകയായ ഒൻപതു ലക്ഷത്തി ഒരുന്നൂറ്‌ രൂപ ഗിരീഷിന്റെ കുടുംബത്തിന് കൈമാറി. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷിബിൻ എ.കെ.പി.എ ജില്ലാ വെൽഫെയർ ഫണ്ട്‌ 30,000 രൂപ, സംസ്ഥാന വെൽഫെയർ 50,000രൂപ കുടുംബത്തിന് കൈമാറി.



സംസ്ഥാന നേച്ചർ ക്ലബ്‌ കൊ. ഓർഡിനേറ്റർ ടൈറ്റസ്, കൗൺസിലർ അൽഫോൻസാ തോമസ്, സംസ്ഥാന ഇൻഷുറൻസ് കൊ. ഓർഡിനേറ്റർ സജീവ് വസദിനി, മേഖല ഇൻചാർജ് ലിജോ ജോസഫ്, ഫോട്ടോ ക്ലബ്‌ കൊ. ഓർഡിനേറ്റർ സുരേഷ് കിഴുത്താണി, മേഖല ട്രഷറർ വേണു വെള്ളാങ്കല്ലൂർ, ബ്രിജേഷ്, ഡെന്നി, രാജൻ വി കെ ആന്റോ ടി സി , സഞ്ചു കെ വി , വിശ്വനാഥ്, രാധാകൃഷ്ണൻ ദൃശ്യ, ഗിരീഷിന്റെ അമ്മാവൻ ശശി, എ.കെ.പി.എ സുഹൃത്തുക്കൾ, സഹപ്രവർത്തകർ, സ്നേഹിതർ, എന്നിവർ അനുസ്മരിച്ചു സംസാരിച്ചു. കരുവന്നൂർ യൂണിറ്റ് സെക്രട്ടറി സജയൻ കാറളം സ്വാഗതവും, ട്രഷറർ മണിലാൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page