ഇരിങ്ങാലക്കുട : അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തോടനുബന്ധിച്ച് ഇരിഞ്ഞാലക്കുട ഗവ. മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭാ പ്രദേശങ്ങളിലെ കടകളിൽ വൊളൻ്റിയേഴ്സ് നിർമ്മിച്ച പേപ്പർ ബാഗുകൾ വിതരണം ചെയ്തു.
പ്ലാസ്റ്റിക് ബാഗിൻ്റെ ഉപയോഗം നമ്മുടെ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ, പ്ലാസ്റ്റിക് രഹിത ഭാവിക്കായി പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറക്കുക, കൂടുതൽ സുസ്ഥിരമായ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതിൻ്റെ ആവശ്യകത എന്നീ ആശയങ്ങൾ കച്ചവടക്കാരിലും ജനങ്ങളിലും വിദ്യാർത്ഥികളിലും എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തിൽ ഒരു യജ്ഞം വൊളൻ്റിയേഴ്സ് നടപ്പിലാക്കിയത്.
പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് സൂരജ് ശങ്കർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അസിസ്റ്റൻ്റ് പി.ഒ ഷമീർ എസ് എൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com