പ്രശസ്ത സാഹിത്യകാരനായിരുന്ന പൊൻകുന്നം വർക്കി 1910 ൽ ആലപ്പുഴയിലാണ് ജനിച്ചത്. പിന്നീട് കോട്ടയത്തേക്ക് മാറിയ അദ്ദേഹം, നാടകവും ചെറുകഥയുമായി 50 കൃതികൾ രചിച്ചു.” തിരുമുൽക്കാഴ്ച” എന്ന ഗദ്യകവിതയും രചിച്ചിട്ടുണ്ട്. ശബ്ദിക്കുന്ന കലപ്പ, ആ വാഴവെട്ട് എന്നിവ വർക്കിയുടെ പ്രശസ്തങ്ങളായ കൃതികളാണ്.
കഥയെഴുതിയതിന് അദ്ധ്യാപക ജോലിയിൽ നിന്നും പിരിച്ച് വിടപ്പെട്ട വർക്കി, സർക്കാരിനെ വിമർശിച്ചതിന് സർ സി. പി. യുടെ കാലത്ത് ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. പുരോഗമന സാഹിത്യ സംഘടനയുടെ സെക്രട്ടറിയായും കേരള സാഹിത്യഅക്കാദമി ഭരണസമിതി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സാഹിത്യ പ്രവർത്തക സഹകരണസംഘം സ്ഥാപിക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച പൊൻകുന്നം വർക്കി 94-ാം വയസ്സിൽ, ജന്മമാസമായ ജൂലായിൽത്തന്നെ അന്തരിക്കുകയും ചെയ്തു. പ്രശസ്തനായ സാഹിത്യകാരൻ്റെ, ദേശാഭിമാനിയുടെ ദീപ്തസ്മരണയ്ക്കു മുമ്പിൽ കലാസദനം- സർഗ്ഗ സംഗമം പ്രവർത്തകർ സ്മരണാഞ്ജലി അർപ്പിക്കുന്നു.
കലാസദനം- സർഗ്ഗസംഗമം കമ്മിറ്റി, കാട്ടൂർ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



