പൊറത്തുശ്ശേരി : യൂത്ത് കോൺഗ്രസ് പൊറത്തുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടനം കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്‌ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശരത്ദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു..
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത്, നഗരസഭ കൗൺസിലർ എം ആർ ഷാജു, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, കെ എസ് യു ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ഗിഫ്‌സൻ ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വാശിയേറിയ ഫൈനൽ മത്സരത്തിൽ ടൗൺ മണ്ഡലം ടീമിനെ പരാജയപ്പെടുത്തി പൊറത്തുശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് ടീം വിജയികളായി. ഡി.സി.സി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഭാസി പി കെ എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫി കൈമാറി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

