ഇരിങ്ങാലക്കുട : പി.ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി കെ.എസ്.എഫ്.ഇ സി എസ്.ആർ ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ആംബുലൻസിന്റെ താക്കോൽദാനം കെ.എസ്.എഫ്.ഇ ചെയർമാൻ കെ വരദാരാജൻ നിർവഹിച്ചു,
അനുബന്ധ മെഡിക്കൽ ഉപകരണങ്ങളുടെ കൈമാറ്റം കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ് കെ സനിൽ നിർവഹിച്ചു. കെ.എസ്.എഫ്.ഇ ഡയറക്ടർമാരായ ആയ യു.പി ജോസഫ്, ടി നരേന്ദ്രൻ എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലൻ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധനീഷ് കെ എസ്, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി രതീഷ് , കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിവി ലത, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ്, പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി ജോയിന്റ് സെക്രട്ടറി വി എ മനോജ് കുമാർ,
മുൻ എം എൽ എ കെ യു അരുണൻ മാസ്റ്റർ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് സി കെ ഗോപി, നഗരസഭ പ്രതിപക്ഷ നേതാവ് കെ ആർ വിജയ, സൊസൈറ്റി ട്രഷറർ കെസി പ്രാമരാജൻ ആർദ്രം – എംഹാറ്റ് വെൽനസ്സ് ക്ലിനിക്കിന് നേതൃത്വം നൽകുന്ന ഡോ. രമ്യ വി ബി, എ ജെ റപ്പായി, പ്രൊ. സാവിത്രി ലക്ഷ്മണൻ, കലാനിലയം രാഘവൻ ആശാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ഉല്ലാസ് കളക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ടി എൽ ജോർജ്ജ് സ്വാഗതവും കോർഡിനേറ്റർ യു പ്രദീപ് മേനോൻ നന്ദിയും അർപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com