ഇരിങ്ങാലക്കുട : ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ വാർഷിക പൊതുയോഗം ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ജിഷ ജോബി അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡണ്ട് ഭക്തവത്സലൻ വി സ്വാഗതവും പ്രിൻസിപ്പൽ മുരളി എം കെ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സൂരജ് ശങ്കർ, എച്ച് എം ലത ടീച്ചർ, എസ് എം സി ചെയർമാൻ അഹമ്മദ് ഫസലുള്ള സ്റ്റാഫ് സെക്രട്ടറി സന്തോഷ് പി കെ എന്നിവർ സംസാരിച്ചു
സംസ്ഥാന അവാർഡ് ജേതാവ് കൊടകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സുധീർ എം, നോവലിസ്റ്റ് സ്മിത കെ, എൻഎസ്എസ് കോഡിനേറ്റർമാർക്കുള്ള ജില്ലാ അവാർഡ് നേടിയ ലസിത എന്നിവരെ ആദരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

