ഇരിങ്ങാലക്കുട : ചമയം നാടകവേദിയുടെ വാർഷിക ആഘോഷങ്ങൾ “പുല്ലൂർ നാടക നാടക രാവിന്റെ സ്വാഗത സംഘം ഓഫീസ് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. പുല്ലൂർ ആശുപത്രിയുടെ വടക്കുവശം ചമയം നഗറിൽ നടന്ന ചടങ്ങിൽ ചമയം സെക്രട്ടറി വേണു എളന്തോളി അദ്ധ്യക്ഷത വഹിച്ചു.
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4വരെ ഏഴ് ദിവസങ്ങളിലായി ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിലാണ് നാടക രാവ് നടക്കുന്നത്.
ബിജു ചന്ദ്രൻ, ജോഫി അവറാൻ, അബിത, കാർത്യായനി ചന്ദ്രൻ, ദേവീപ്രിയ സ്മിജിത് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പുല്ലൂർ സജു ചന്ദ്രൻ സ്വാഗതവും കെ.സി. രാജൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

