പുല്ലൂർ നാടക രാവ് സമാപിച്ചു

ഇരിങ്ങാലക്കുട : ചമയം നാടകവേദിയുടെ ഇരുപത്തിയേഴാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാളിൽ ഏഴു ദിവസമായി നടത്തിയ നാടക രാവ്-2024 സമാപന സമ്മേളനം ചമയം പ്രസിഡണ്ട് എ. എൻ രാജൻ്റെ അധ്യക്ഷതയിൽ പ്രൊഫ വി കെ ലക്ഷ്മണൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കൂടിയാട്ടം കുലപതി വേണു ജി, ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ബാലൻ അമ്പാടത്ത്, ഇ.പി ജനാർദ്ദനൻ, നാടക സിനിമ സീരിയൽ നടൻ ലിഷോയ്, വൈഗ കെ സജീവ് എന്നിവരെ ചമയം പുരസ്കാരം നൽകി ആദരിച്ചു.

സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ച വൈഗ കെ സജീവ് അവതരിപ്പിച്ച കുച്ചുപ്പുടി, മോഹിനിയാട്ടം, തിരുവാതിരക്കളി, മിമിക്രി, ഗാനാലാപനം, വയലാർ ഗാനാലാപന മത്സരം, കവിയരങ്ങ്, ‘ എം.സി ജോസഫ് അനുസ്മരണം, ചമയം നാടകവേദി അവതരിപ്പിച്ച നാടകം കാലനും – കള്ളനും രംഗത്ത് അരങ്ങേറി,

വർണ്ണമഴക്കുശേഷം ഏഴു ദിവസമായി നടന്ന നാടക രാവു് സമാപിച്ചതായി അറിയിച്ചുകൊണ്ട് പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രസിഡൻറ് എ.എൻ രാജനും സംസാരിച്ചു. സുനിൽകുമാർ ടി ജെ സ്വാഗതവും കിഷോർ പള്ളിപ്പാട്ട് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page