പുല്ലൂർ നാടകരാവ് – നാടകങ്ങൾ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ വാർഷികത്തോടനുബന്ധിച്ച് പുല്ലൂർ നാടകരാവിൽ അവതരിപ്പിക്കുന്ന നാടകങ്ങൾ തെരഞ്ഞെടുത്തു. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ ഏഴു ദിവസങ്ങളിലായി ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിലാണ് നാടകരാവ് നടക്കുന്നത്.

വള്ളുവനാട് ബ്രഹ്മ: പകലിൽ മറഞ്ഞിരുന്നൊരാൾ, തിരുവനന്തപുരം അമ്മ തിയേറ്റർ ഗ്രൂപ്പ്: ഭഗത് സിംഗ് പുലിമട പി.ഒ. കൊല്ലം, ഡ്രീം കേരള: അകത്തേക്ക് തുറന്നിട്ട വാതിൽ, വെഞ്ഞാറമ്മൂട് സൗപർണ്ണിക: താഴ് വാരം, കാഞ്ഞിരപ്പിള്ളി അമല: ഒറ്റ, കോഴിക്കോട് സങ്കീർത്തന: കാലം പറക്ക്ണ്, തൃശൂർ രംഗതാര: ചോദ്യം പതിനൊന്ന്, ചമയം ചിൽഡ്രസ് ഗ്രൂപ്പ്: ചന്തി രേട്ടന്റെ സൈക്കിൾ യാത്ര എന്നീ നാടകങ്ങൾ ഇരിങ്ങാലക്കുട ടൗൺഹാളിൽ നടക്കും.

കവിയരങ്ങ്, മോഹിനിയാട്ടം, കുച്ചിപുഡി, തിരുവാതിരകളി, സോപാന സംഗീതം, ഭരതനാട്യം, പഞ്ചാരിമേളം എന്നീ അനുബന്ധ പരിപാടികളും നാടക രാവിൽ അരങ്ങേറുമെന്ന് ജനറൽ കൺവീനർ പുല്ലൂർ സജു ചന്ദ്രൻ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page