പുത്തൻകുളം മഹാഗണപതി ക്ഷേത്രം വിനായകചതുർത്ഥി മഹോത്സവം സെപ്റ്റംബർ 13,14 തിയതികളിൽ

ഇരിങ്ങാലക്കുട : പുത്തൻകുളം മഹാഗണപതി ക്ഷേത്രം വിനായകചതുർത്ഥി മഹോത്സവം സെപ്റ്റംബർ 13,14 തിയതികളിൽ വിവിധ കലാപരിപാടികളോടുകൂടി ആഘോഷിക്കുന്നു.
ഞായർ വൈകീട്ട് ശ്രീവത്സം ഭജൻസിന്റെ ഭജൻ സന്ധ്യ അരങ്ങേറി. ശ്രീവത്സം ഭജൻസിന്റെ ആദ്യ പൊതുഅവതരണം കൂടിയായിരുന്നു. ക്ഷേത്രഭാരവാഹികൾ കലാകാരന്മാരെ ആദരിച്ചു. പ്രസിഡന്റ് ശ്രീറാം ശർമ, സെക്രട്ടറി ടി എസ് രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പി വി രാജു, ഖജാൻജി കെ എ ബാലാജി എന്നിവർ നേതൃത്വം നൽകി.

സെപ്റ്റംബർ 14 തികളാഴ്ച രാവിലെ 5.30 മഹാഗണപതിഹോമം, 7 മണിക്ക് സോപാനസംഗീതാർച്ചന കുമാരി ആശ സുരേഷ്. 8.15 ന് നാദസ്വരക്കച്ചേരി അശോകൻ ആൻഡ് പാർട്ടി. വൈകീട്ട് 5.30 ന് വീണ നാദ മഞ്ജരി ഡോ. പത്മ വർമ്മ & ഗീത ദിനേശ് (എന്നിവരുടെ ശിഷ്യർ) 6.30 ന് മഹാ ദീപാരാധന തുടർന്ന് പ്രസാദ വിതരണം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page